---
title: "കുരുന്നുകള്‍ക്ക് തണലേകിയ അംഗന്‍ വാടി വര്‍ക്കര്‍ക്ക് യാത്രയയപ്പ്"
english_title: "Farewell to the Angan Vadi worker who provided shade to children"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/369081/farewell-to-the-angan-vadi-worker-who-provided-shade-to-children"
published_at: "2026-06-28T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4149aa85052_2_0000_ATTACH__copy.JPG"
keywords: []
---

# കുരുന്നുകള്‍ക്ക് തണലേകിയ അംഗന്‍ വാടി വര്‍ക്കര്‍ക്ക് യാത്രയയപ്പ്

> **Lead Summary:** **കാരയാട്:** 38 വര്‍ഷത്തെ സേവനത്തിനു ശേഷം 38 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിച്ച ഏക്കാട്ടൂര്‍ അംഗനവാടി വര്‍ക്കര്‍ കെ.എം സൗമിനിക്ക് യാത്രയയപ്പ് നല്‍കി. എക്കാട്ടൂര്‍ പൗരാവലിയുടെയും വെല്‍ഫയര്‍ കമ്മറ്റിയുടെയും നേതൃത്വത്തിലാണ് യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചത്. 

## Article Content

**കാരയാട്:** 38 വര്‍ഷത്തെ സേവനത്തിനു ശേഷം 38 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിച്ച ഏക്കാട്ടൂര്‍ അംഗനവാടി വര്‍ക്കര്‍ കെ.എം സൗമിനിക്ക് യാത്രയയപ്പ് നല്‍കി. എക്കാട്ടൂര്‍ പൗരാവലിയുടെയും വെല്‍ഫയര്‍ കമ്മറ്റിയുടെയും നേതൃത്വത്തിലാണ് യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചത്. 

അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രമണി സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.എം ബാലന്‍ അധ്യക്ഷത വഹിച്ചു.  പന്തലായനി ബ്ലോക്ക് വൈ:പ്രസിഡണ്ട് പി.വി അനുഷ ഉപഹാരം നല്‍കി ആദരിച്ചു. തുടര്‍ന്ന്മഹിളാ അസോസിയേഷന്‍ ഏക്കാട്ടൂര്‍ യൂണിറ്റ് പ്രവര്‍ത്തകരും ഉപഹാരം സമര്‍പ്പണം നടത്തി.

ടി സുരേഷ്, സാജിദ് പുതിയേടുത്ത്, കോയക്കുട്ടി, ടി.സുധിഷ്, എം.പി ഷാജി, എഡിഎസ് സെക്രട്ടറി ശ്രീലേഖ,ഗ്രാന്‍മ സെക്രട്ടറി ടി.കെ സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കെ.എം സൗമിനി മറുമൊഴി നല്‍കി. .പി.എം ശശി സ്വാഗതവം പറഞ്ഞ ചടങ്ങില്‍ അംഗനവാടി വര്‍ക്കര്‍ ഷിബ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/369081/farewell-to-the-angan-vadi-worker-who-provided-shade-to-children)