---
title: "പേരാമ്പ്രയില്‍ ഇലക്ട്രിക് പോസ്റ്റ് സ്ഥാപിച്ച കുഴിയില്‍ വീണ വയോധികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു"
english_title: "Elderly man miraculously survives after falling into a hole created by an electric post in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/369088/elderly-man-miraculously-survives-after-falling-into-a-hole-created-by-an-electric-post-in-perambra"
published_at: "2026-06-28T22:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4156be0ecf3_gtree.JPG"
keywords: []
---

# പേരാമ്പ്രയില്‍ ഇലക്ട്രിക് പോസ്റ്റ് സ്ഥാപിച്ച കുഴിയില്‍ വീണ വയോധികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയില്‍ ഇലക്ട്രിക് പോസ്റ്റ് സ്ഥാപിച്ച കുഴിയില്‍ വീണ വയോധികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പേരാമ്പ്ര കാരയില്‍ വിജയന്‍ ആണ് അബദ്ധത്തില്‍ കുഴിയില്‍ വീണത്. ഇന്ന് രാത്രി 7.45 ഓട് കൂടി ആയിരുന്നു സംഭവം. വീട്ടിലേക്ക് പോകുകയായിരുന്ന വിജയന്‍ പേരാമ്പ്ര ഇഎംഎസ് ഹോസ്പിറ്റലിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റ് സ്ഥാപിച്ച പത്തടിയോളം താഴ്ചയുള്ള കുഴിയിലേക്കാണ് വീണത്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയില്‍ ഇലക്ട്രിക് പോസ്റ്റ് സ്ഥാപിച്ച കുഴിയില്‍ വീണ വയോധികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പേരാമ്പ്ര കാരയില്‍ വിജയന്‍ ആണ് അബദ്ധത്തില്‍ കുഴിയില്‍ വീണത്. ഇന്ന് രാത്രി 7.45 ഓട് കൂടി ആയിരുന്നു സംഭവം. വീട്ടിലേക്ക് പോകുകയായിരുന്ന വിജയന്‍ പേരാമ്പ്ര ഇഎംഎസ് ഹോസ്പിറ്റലിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റ് സ്ഥാപിച്ച പത്തടിയോളം താഴ്ചയുള്ള കുഴിയിലേക്കാണ് വീണത്.

സമീപത്തെ കച്ചവടക്കാര്‍ വിവരം അറിയിച്ചത് അനുസരിച്ച് പേരാമ്പ്ര ഫയര്‍ഫോഴ്സ് എത്തി അര മണിക്കൂറോളം പരിശ്രമിച്ചാണ് വീണയാളെ പുറത്തെടുത്തത്. നിസ്സാര പരിക്കുകളോടെ ഇയാളെ കോഴിക്കോട് മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/369088/elderly-man-miraculously-survives-after-falling-into-a-hole-created-by-an-electric-post-in-perambra)