---
title: "എംഎല്‍എക്ക് സ്വീകരണവും ഉന്നത വിജയികള്‍ക്ക് അനുമോദനവും സംഘടിപ്പിച്ചു"
english_title: "A reception was organized for the MLA and felicitations were given to the top achievers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/369167/a-reception-was-organized-for-the-mla-and-felicitations-were-given-to-the-top-achievers"
published_at: "2026-06-29T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4209eeaf525_mla.jpg"
keywords: []
---

# എംഎല്‍എക്ക് സ്വീകരണവും ഉന്നത വിജയികള്‍ക്ക് അനുമോദനവും സംഘടിപ്പിച്ചു

> **Lead Summary:** **നടുവണ്ണൂര്‍ : **കാവുന്തറ 6, 4 വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എക്ക് സ്വീകരണവും ഉന്നത വിജയികള്‍ക്ക് അനുമോദനവും സംഘടിപ്പിച്ചു.

## Article Content

**നടുവണ്ണൂര്‍ : **കാവുന്തറ 6, 4 വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എക്ക് സ്വീകരണവും ഉന്നത വിജയികള്‍ക്ക് അനുമോദനവും സംഘടിപ്പിച്ചു.

വാര്‍ഡിലെ എസ്എസ്എല്‍സി, പ്ലസ് ടു, എല്‍എസ്എസ്, യുഎസ്എസ്, എന്‍എംഎംഎസ് മറ്റു മേഖലയിലെ പ്രതിഭകള്‍ക്കും സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. ചടങ്ങ് ബാലുശ്ശേരി എംഎല്‍ എ വി.ടി സൂരജ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര പിന്നണി ഗാന രചയിതാവ് രമേശ് കാവില്‍ മുഖ്യപഭാഷണം നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി, കെ രാജീവന്‍, കെ.പി ഷാജി, എം സത്യനാഥന്‍, കൃഷ്ണദാസ് ചീടത്തില്‍, സഹീര്‍ പുതിയേടത്ത്, സുരേന്ദ്രന്‍ പാലേരി, പീതാബരന്‍ വടക്കേടത്ത് , ചന്ദ്രന്‍ കോതേരി തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിന് ഷൈജു തുരുത്തിയില്‍, രവി കിഴക്കയില്‍ , സി.എം കോയ, ശിവദാസന്‍ വടക്കേടത്ത്, സൂപ്പി മാര്‍വ, ധന്യ സതീശന്‍, ദാക്ഷായണി കുളമുള്ളത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/369167/a-reception-was-organized-for-the-mla-and-felicitations-were-given-to-the-top-achievers)