---
title: "അസറ്റ് സ്റ്റാര്‍സ് ഫ്യൂച്ചര്‍ ലീഡേഴ്‌സ് മീറ്റിന് തുടക്കമായി"
english_title: "Asset Stars Future Leaders Meet begins"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/369222/asset-stars-future-leaders-meet-begins"
published_at: "2026-06-29T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a42397e52550_puls.JPG"
keywords: []
---

# അസറ്റ് സ്റ്റാര്‍സ് ഫ്യൂച്ചര്‍ ലീഡേഴ്‌സ് മീറ്റിന് തുടക്കമായി

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര നിയോജക മണ്ഡലത്തിലെ യുഎസ്എസ് ജേതാക്കളില്‍ നിന്ന് തെരഞ്ഞെടുത്ത 100 പ്രതിഭാധനരായ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി രൂപീകരിച്ച 'അസറ്റ് സ്റ്റാര്‍സ്' പദ്ധതിക്ക് തുടക്കമായി.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര നിയോജക മണ്ഡലത്തിലെ യുഎസ്എസ് ജേതാക്കളില്‍ നിന്ന് തെരഞ്ഞെടുത്ത 100 പ്രതിഭാധനരായ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി രൂപീകരിച്ച 'അസറ്റ് സ്റ്റാര്‍സ്' പദ്ധതിക്ക് തുടക്കമായി.

ഭാവി നേതാക്കളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച അസറ്റ് സ്റ്റാര്‍സ് ഫ്യൂച്ചര്‍ ലീഡേഴ്‌സ് മീറ്റിന്റെ ഭാഗമായി നടന്ന ഓറിയന്റേഷന്‍ പരിപാടി സര്‍ സയ്യിദ് കോളേജ് പ്രിന്‍സിപ്പലും സി.ജി. പരിശീലകനുമായ ഡോ. പി. ടി. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ സി. എച്ച്. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി കെ. എം.നസീര്‍ നൊച്ചാട് പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. അക്കാദമിക് ഡയറക്ടര്‍ ടി. സലീം മുഖ്യപ്രഭാഷണം നടത്തി.

ഉപദേശക സമിതി അംഗം എസ്. പി. കുഞ്ഞമ്മദ്, കോഴിക്കോട് പ്രസ്സ് ക്ലബ് പ്രസിഡന്റ് ഇ. പി. മുഹമ്മദ്, ചിത്രരാജന്‍, സൗഫി താഴെക്കണ്ടി, സൗദ റഷീദ്, സി. എച്ച്. രാജീവന്‍, കെ. എം. മുഹമ്മദ്, എന്‍. പി. അസീസ്, വി. കെ. മൊയ്തു, എ.സജീവന്‍, കെ. മുഹമ്മദ്.തുടങ്ങിയവര്‍ സംസാരിച്ചു. 

പരിപാടിയില്‍ അസറ്റ് സ്റ്റാര്‍സ് പദ്ധതിയുടെ 2026-27 വാര്‍ഷിക പരിശീലന കലണ്ടര്‍ പ്രകാശനം ചെയ്തു. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷം രൂപ വരെയുള്ള സ്‌കോളര്‍ഷിപ്പ് പിന്തുണ, എല്ലാ രണ്ടാം ഞായറാഴ്ചകളിലും പ്രമുഖ പരിശീലകരുടെ നേതൃത്വത്തില്‍ ജീവിത നൈപുണ്യ-സോഫ്റ്റ് സ്‌കില്‍ പരിശീലനങ്ങള്‍, കരിയര്‍ ഗൈഡന്‍സ്, ബുക്ക് റിവ്യൂ സെഷനുകള്‍, വിദ്യാഭ്യാസ പഠനയാത്രകള്‍, റെസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് ക്യാമ്പുകള്‍, വിദഗ്ധ മെന്ററിംഗ് എന്നിവ സംഘടിപ്പിക്കും.

പഠനമികവിനൊപ്പം നേതൃത്വപാടവവും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തി ഭാവി നേതാക്കളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് അസറ്റ് സ്റ്റാര്‍സ് പദ്ധതി നടപ്പാക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/369222/asset-stars-future-leaders-meet-begins)