---
title: "കെ.വി.കുഞ്ഞിക്കണാരന്‍ ചരമവാര്‍ഷിക ദിനം ആചരിച്ചു"
english_title: "K.V. Kunjikanaran's death anniversary observed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/369247/the-memory-of-kv-kunjikanaran-was-refreshed"
published_at: "2026-06-29T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4249359fbf8_puls.JPG"
keywords: []
---

# കെ.വി.കുഞ്ഞിക്കണാരന്‍ ചരമവാര്‍ഷിക ദിനം ആചരിച്ചു

> **Lead Summary:** **ചെറുവണ്ണൂര്‍: **ചെറുവണ്ണൂരിലെ കോണ്‍ഗ്രസ് നേതാവായിരുന്ന കെ.വി.കുഞ്ഞിക്കണാരന്റെ മൂന്നാം ചരമവാര്‍ഷിക ദിനം ആചരിച്ചു. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നളിനി നല്ലൂര്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. 

## Article Content

**ചെറുവണ്ണൂര്‍: **ചെറുവണ്ണൂരിലെ കോണ്‍ഗ്രസ് നേതാവായിരുന്ന കെ.വി.കുഞ്ഞിക്കണാരന്റെ മൂന്നാം ചരമവാര്‍ഷിക ദിനം ആചരിച്ചു. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നളിനി നല്ലൂര്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. 

കെ.വി.കുഞ്ഞിക്കണാരന്‍ ചെറുവണ്ണൂരിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ശക്തി പകരുന്നതില്‍ മുന്നണി പോരാളിയായി പ്രവര്‍ത്തിച്ച നേതാവായിരുന്നുവെന്ന് അവര്‍ പറഞ്ഞു. 

കുറിഞ്ഞേരി കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം രഞ്ജിനി , മണ്ഡലം കോണ്‍ഗ്രസ് പ്രസി സണ്ട് എം.കെ.സുരേന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് മുന്‍ അംഗങ്ങളായ എ.കെ.ഉമ്മര്‍, ആര്‍.പി .ശോഭിഷ്, എ.ബാലകൃഷ്ണന്‍, മഹിളാ കോണ്‍ഗ്രസ് നേതാവ് സുഷമ, ഷിഗില്‍ കുറിഞ്ഞേരി, വി.ദാമോദരന്‍, രാമദാസന്‍ പുലരി, കറുത്തെടുത്ത് ബഷീര്‍, വി.പി.കുഞ്ഞബ്ദുള്ള, വത്സന്‍ തയ്യാട്ട്, ഇ.കെ.സുരേഷ്, രവി പൈക്കാട്കുന്ന്, വി.നാരായണന്‍, വി.കുഞ്ഞിക്കേളപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മോര്‍ണോത്ത് ശ്രീധരന്‍ സ്വാഗതവം പറഞ്ഞ ചടങ്ങിന് കെ.വി.നാരായണന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/369247/the-memory-of-kv-kunjikanaran-was-refreshed)