---
title: " ബഡ്ജറ്റില്‍ മേപ്പയൂര്‍ പഞ്ചായത്തിന് മുന്തിയ പരിഗണന; അഡ്വ: ഫാത്തിമ തഹിലിയ എംഎല്‍എ "
english_title: "Top priority for Meppayur Panchayat in the budget; Adv: Fathima Tahilia MLA"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/369253/top-priority-for-meppayur-panchayat-in-the-budget-adv-fathima-tahilia-mla"
published_at: "2026-06-29T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a424ee0a21c8_thehliya.jpg"
keywords: []
---

#  ബഡ്ജറ്റില്‍ മേപ്പയൂര്‍ പഞ്ചായത്തിന് മുന്തിയ പരിഗണന; അഡ്വ: ഫാത്തിമ തഹിലിയ എംഎല്‍എ 

> **Lead Summary:** **മേപ്പയ്യൂര്‍: **മുഖ്യമന്ത്രി വി.ഡി സതീശന്‍ അവതരിപ്പിച്ച കന്നി ബഡ്ജറ്റില്‍ തന്നെ മേപ്പയൂര്‍ ഗ്രാമ പഞ്ചായത്തിന് മുന്തിയ പരിഗണന ലഭിച്ചുവെന്ന് പേരാമ്പ്ര നിയോജക മണ്ഡലം എംഎല്‍എ അഡ്വ: ഫാത്തിമ തഹിലിയ സൂചിപ്പിച്ചു.

## Article Content

**മേപ്പയ്യൂര്‍: **മുഖ്യമന്ത്രി വി.ഡി സതീശന്‍ അവതരിപ്പിച്ച കന്നി ബഡ്ജറ്റില്‍ തന്നെ മേപ്പയൂര്‍ ഗ്രാമ പഞ്ചായത്തിന് മുന്തിയ പരിഗണന ലഭിച്ചുവെന്ന് പേരാമ്പ്ര നിയോജക മണ്ഡലം എംഎല്‍എ അഡ്വ: ഫാത്തിമ തഹിലിയ സൂചിപ്പിച്ചു.

മേപ്പയൂര്‍ ടൗണിന്റെ മുഖഛായ മാറ്റാന്‍ പറ്റുന്ന രൂപത്തില്‍ ടൗണ്‍ ബസ്സ് സ്റ്റാന്റ് നവീകരണത്തിനു വേണ്ടി 1 കോടി രൂപയും, ടൗണ്‍ മോഡിഫിക്കേഷനു വേണ്ടി 3 കോടി രൂപയുമാണ് വകയിരിത്തിയിട്ടുള്ളത്. വരും വര്‍ഷങ്ങളില്‍ ഗ്രാമീണ റോഡുകളും, ഗ്രാമീണ കളിസ്ഥലങ്ങളും മറ്റു അടിസ്ഥാന സൗകര്യങ്ങളും വിപുലപ്പെടുത്തുന്ന കാര്യങ്ങളുള്‍പ്പെടെ പരമാവധി സഹായങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും എംഎല്‍എ വിവിധ സ്വീകരണ കേന്ദ്രങ്ങളിലെ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കി.

തെരഞ്ഞെടുപ്പു വിജയത്തിന്റെ ഭാഗമായി മേപ്പയൂര്‍ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. സ്വീകരണത്തോടൊപ്പം എംഎല്‍എ വിവിധ ആവശ്യങ്ങള്‍ക്കുളള നിവേദനങ്ങളും ജനങ്ങളില്‍ നിന്നും ഏറ്റുവാങ്ങി. ചങ്ങരംവെള്ളി കച്ചേരിത്താഴയാണ് സ്വീകരണ പരിപാടിക്ക് തുടക്കം കുറിച്ചത്. മേപ്പയൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ.പി രാമചന്ദ്രന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാബിത്ത് പുതിയെടുത്ത് അധ്യക്ഷത വഹിച്ചു.

എംഎല്‍എ അഡ്വ: ഫാത്തിമ തഹിലിയ, ടി.കെ.എ ലത്തീഫ്, എം.കെ അബ്ദുറഹിമാന്‍, ഉണ്ണികൃഷ്ണന്‍ എടയിലാട്ട്, കീഴ്‌പോട്ട് അമ്മത്, എം.എം അഷറഫ്, സി.എം ബാബു, കെ.പി രജീഷ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കായലാട്, കൊഴുക്കല്ലൂര്‍, ചാവട്ട്, മാമ്പൊയില്‍, നിടുംപൊയില്‍, കല്ലങ്കിത്താഴ, പാവട്ടുകണ്ടിമുക്ക്, മഞ്ഞക്കുളം, നടുക്കണ്ടി, മൂട്ടപ്പറമ്പ്, ചെമ്പകമുക്ക്, നരിക്കുനി, ജനകീയമുക്ക്, എടത്തില്‍ മുക്ക് എന്നീ സ്വീകരകേന്ദ്രങ്ങളില്‍ നടന്ന പര്യടനങ്ങള്‍ക്കു ശേഷം മൈത്രി നഗറില്‍ സമാപിച്ചു.

വിവിധ കേന്ദ്രങ്ങളിലായി പി.കെ അനീഷ്, ടി.കെ വിനോദന്‍, യു.എന്‍ മോഹനന്‍, ഹന്നത്ത്, വി.പി ജാഫര്‍, മുജീബ് കോമത്ത്, ഇല്ലത്ത് അബ്ദുറഹിമാന്‍, ടി.എം അബ്ദുള്ള, പ്രസന്നകുമാരി, ഷബീര്‍ ജന്നത്ത്, ടി.കെ അബ്ദുറഹിമാന്‍, പെരുമ്പട്ടാട്ട് അശോകന്‍, ആന്തേരി ഗോപാലകൃഷ്ണന്‍, ശ്രീനിലയം വിജയന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/369253/top-priority-for-meppayur-panchayat-in-the-budget-adv-fathima-tahilia-mla)