---
title: "സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു"
english_title: "A friendly football match was organized."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/369412/a-friendly-football-match-was-organized"
published_at: "2026-06-30T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a435eb595875_puls.JPG"
keywords: []
---

# സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു

> **Lead Summary:** **അരിക്കുളം: **ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കീഴിലുള്ള അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളും ജീവനക്കാരും കൈകോര്‍ത്ത് കൊണ്ട് സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു.

## Article Content

**അരിക്കുളം: **ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കീഴിലുള്ള അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളും ജീവനക്കാരും കൈകോര്‍ത്ത് കൊണ്ട് സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു.

അരിക്കുളം ഗ്രാമപഞ്ചായത്തിലെ കുരുടിമുക്കിലെ അറ്റ്‌മോ സ്‌പോര്‍ട്‌സ് സെന്ററില്‍ ആണ് മത്സരം അരങ്ങേറിയത്. കായിക താരങ്ങളെ കുരുടി മുക്ക് ബാങ്ക് പരിസരത്ത് നിന്നും ഘോഷ യാത്രയുടെ അകമ്പടിയോടെ അറ്റ്‌മോ സ്‌പോര്‍ട്‌സ് സെന്ററില്‍ സ്വീകരിച്ചാണ് മത്സരം ആരംഭിച്ചത്.

മത്സരത്തിന്റെ ഉദ്ഘാടനം കോഴിക്കോട് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പി. നിഖില്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അശ്വതി ഷിനിലേഷ് അധ്യക്ഷത വഹിച്ചു .

അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജയകൃഷ്ണന്‍, അരിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് പി.പി രമണി, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഖില, പന്തലായി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സാബിത, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വി അനുഷ, ഇ.ജി സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു. 

സ്വാഗതസംഘം കണ്‍വീനര്‍ സി.എം ഷിജു സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ് കുന്നുമ്മല്‍ നന്ദിയും പറഞ്ഞു.  വിജയികള്‍ക്കുള്ള ട്രോഫി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അശ്വതി ഷിനിലേഷും വൈസ് പ്രസിഡണ്ട് പി.വി.അനുഷയും വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/369412/a-friendly-football-match-was-organized)