---
title: "അയ്യറോത്ത് കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ അനുസ്മരണം"
english_title: "Ayyarothu Kunjikannan Nambiar Memorial at meppayoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/369424/ayyarothu-kunjikannan-nambiar-memorial-at-meppayoor"
published_at: "2026-06-30T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4364038c9fe_muneer.jpg"
keywords: []
---

# അയ്യറോത്ത് കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ അനുസ്മരണം

> **Lead Summary:** **മേപ്പയൂര്‍:** പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി അയ്യറോത്ത് കുഞ്ഞിക്കണ്ണന്‍ നമ്പ്യാരുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരണം സംഘടിപ്പിച്ചു. പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടന്നു. അനുസ്മരണ യോഗം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മുനീര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം പി.സി ഷീബ മുഖ്യാതിഥിതിയായി. കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി ഇ അശോകന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

## Article Content

**മേപ്പയൂര്‍:** പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി അയ്യറോത്ത് കുഞ്ഞിക്കണ്ണന്‍ നമ്പ്യാരുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരണം സംഘടിപ്പിച്ചു. പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടന്നു. അനുസ്മരണ യോഗം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മുനീര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം പി.സി ഷീബ മുഖ്യാതിഥിതിയായി. കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി ഇ അശോകന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

ജില്ലാ സെക്രട്ടറി കെ.പി വേണുഗോപാല്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കെ.പി രാമചന്ദ്രന്‍, മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് പി.കെ അനീഷ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് അനുരാഗ്, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി എം.എം അഷറഫ്, ഗ്രാമ പഞ്ചായത്ത് അംഗം ഇല്ലത്ത് അബ്ദുറഹിമാന്‍, ഷബീര്‍ ജന്നത്ത്, സുധാകരന്‍ പുതുക്കുളങ്ങര, യ.കെ വിനോദന്‍, സലാം നാഗത്ത്, വിജയന്‍ വിളയാട്ടൂര്‍, ആന്തേരി ഗോപാലകൃഷ്ണന്‍, കെ.കെ ചന്തു, കെ അശോകന്‍, കൂനിയത്ത് നാരായണ്‍ കിടാവ് തുടങ്ങിയവര്‍ സംസാരിച്ചു. സി.എം ബാബു, കെ.കെ രാജന്‍, കുഞ്ഞോത്ത് രാഘവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/369424/ayyarothu-kunjikannan-nambiar-memorial-at-meppayoor)