---
title: "ലഹരിക്കെതിരെ വാകയാട് ബിഗ് സ്‌ക്രീന്‍ കൂട്ടായ്മ"
english_title: "Big Screen Group vakayad Out Against Drug Abuse"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/369446/big-screen-group-vakayad-out-against-drug-abuse"
published_at: "2026-06-30T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4374c8681dd_frtey.jpg"
keywords: []
---

# ലഹരിക്കെതിരെ വാകയാട് ബിഗ് സ്‌ക്രീന്‍ കൂട്ടായ്മ

> **Lead Summary:** **വാകയാട് : **ഓപ്പറേഷന്‍ തൂഫാന്‍ 'ദി നാര്‍ക്കോ ഹണ്ട്' ക്യാമ്പയിന്റെ ഭാഗമായി വാകയാട് ബിഗ് സ്‌ക്രീന്‍ കൂട്ടായ്മ ലഹരിവിരുദ്ധ റോഡ് ഷോ, ബോധവല്‍ക്കരണ ക്ലാസ്, ഷൂട്ടൗട്ട് മത്സരം എന്നിവ സംഘടിപ്പിച്ചു.

## Article Content

**വാകയാട് : **ഓപ്പറേഷന്‍ തൂഫാന്‍ 'ദി നാര്‍ക്കോ ഹണ്ട്' ക്യാമ്പയിന്റെ ഭാഗമായി വാകയാട് ബിഗ് സ്‌ക്രീന്‍ കൂട്ടായ്മ ലഹരിവിരുദ്ധ റോഡ് ഷോ, ബോധവല്‍ക്കരണ ക്ലാസ്, ഷൂട്ടൗട്ട് മത്സരം എന്നിവ സംഘടിപ്പിച്ചു.

പരിപാടിയുടെ ഭാഗമായി നടന്ന ലഹരിവിരുദ്ധ റോഡ് ഷോ ബ്ലോക്ക് പഞ്ചായത്ത് അംഗം സജില രജീഷ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, വനിതകള്‍, സന്നദ്ധപ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവര്‍ ലഹരിവിരുദ്ധ സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് റോഡ് ഷോയില്‍ പങ്കെടുത്തു.

തുടര്‍ന്ന് നടന്ന ബോധവല്‍ക്കരണ ക്ലാസ്സ് കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുജാത ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ട്രാഫിക് വിഭാഗത്തിലെ സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് പുതുശ്ശേരി മുഖ്യപ്രഭാഷണം നടത്തി.

ലഹരിമരുന്നുകളുടെ ദൂഷ്യഫലങ്ങള്‍, നിയമപരമായ പ്രത്യാഘാതങ്ങള്‍, യുവജനങ്ങളുടെ ഉത്തരവാദിത്വം, ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതില്‍ പൊതുജനങ്ങളുടെ പങ്ക് എന്നിവയെക്കുറിച്ച് അദ്ദേഹം ക്ലാസെടുത്തു.

തുടര്‍ന്ന് യുവജനങ്ങളില്‍ കായിക മനോഭാവം വളര്‍ത്തുകയും ലഹരിയില്‍ നിന്ന് അകന്നുനില്‍ക്കാന്‍ പ്രചോദനം നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. നിരവധി യുവാക്കള്‍ മത്സരത്തില്‍ പങ്കെടുത്തു.

സന്നദ ലഹരിമുക്ത സമൂഹം സൃഷ്ടിക്കാന്‍ ജനങ്ങളുടെ കൂട്ടായ പങ്കാളിത്തമാണ് ഏറ്റവും വലിയ ശക്തിയെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. യാസര്‍ അറഫാത്ത് അധ്യക്ഷത വഹിച്ചു. എം.കെ റിഷാദ്, റഹീം നെല്ല്യാട്ട്, വി.പി ഗോവിന്ദന്‍ കുട്ടി, വാര്‍ഡ് അംഗം കെ.കെ റെനീഷ്, പോക്കര്‍കുട്ടി, ശങ്കരന്‍, സന്തോഷ്, അക്‌സര്‍ വാകയാട്, ഫെബിന്‍, യാസീന്‍, ഷൗക്കത്ത്, സുജി വാകയാട്, ഫൈസല്‍ വാകയാട്, അഷറഫ്, ഷമീര്‍ വാകയാട് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/369446/big-screen-group-vakayad-out-against-drug-abuse)