---
title: "ഞാറ്റുവേല ചന്തക്ക് തുടക്കം കുറിച്ചു"
english_title: "The Njattuvela market has begun at koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/369509/the-njattuvela-market-has-begun-at-koothali"
published_at: "2026-06-30T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a439910c358d_kiiiiilllllll.jpg"
keywords: []
---

# ഞാറ്റുവേല ചന്തക്ക് തുടക്കം കുറിച്ചു

> **Lead Summary:** കൂത്താളി : കൂത്താളി ഗ്രാമ പഞ്ചായത്തും കൃഷി ഭവനും സംയുക്തമായി ഞാറ്റുവേല ചന്ത ആരംഭിച്ചു. കാര്‍ഷികോല്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും ലക്ഷ്യമാക്കിയാണ് ഞാറ്റുവേല ചന്തക്ക് തുടക്കം കുറിച്ചത്.

## Article Content

കൂത്താളി : കൂത്താളി ഗ്രാമ പഞ്ചായത്തും കൃഷി ഭവനും സംയുക്തമായി ഞാറ്റുവേല ചന്ത ആരംഭിച്ചു. കാര്‍ഷികോല്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും ലക്ഷ്യമാക്കിയാണ് ഞാറ്റുവേല ചന്തക്ക് തുടക്കം കുറിച്ചത്.

പ്രസിഡന്റ് ഉമ്മര്‍ തണ്ടോറ ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.ടി സത്യന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റഹീന അറയില്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ ശ്രീധരന്‍, കൃഷി ഓഫീസര്‍ അമൃത, മെമ്പര്‍മാരായ ശ്യാമള ബാലകൃഷ്ണന്‍, രവീന്ദ്രന്‍ കേളോത്ത്, പി.എം മണി, എ.സി ബിജു, ധന്യ രമേശ്, പി.സി രാധാകൃഷ്ണന്‍, സി പ്രേമന്‍, കെ.ടി കുഞ്ഞമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/369509/the-njattuvela-market-has-begun-at-koothali)