---
title: "പേരാമ്പ്രയില്‍ സിഎന്‍ജി ലഭ്യത ഉറപ്പാക്കണം; ഐഎന്‍ടിയുസി "
english_title: "CNG availability should be ensured in Perambra; INTUC"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/369524/cng-availability-should-be-ensured-in-perambra-intuc"
published_at: "2026-06-30T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a43a0caab769_auto.jpg"
keywords: []
---

# പേരാമ്പ്രയില്‍ സിഎന്‍ജി ലഭ്യത ഉറപ്പാക്കണം; ഐഎന്‍ടിയുസി 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്രയില്‍ സിഎന്‍ജി ലഭ്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ എംഎല്‍എ ഫാത്തിമ തഹിലിയക്ക് നിവേദനം നല്‍കി. മലയോര മേഖലയുടെ സിരാകേന്ദ്രമായ പേരാമ്പ്ര പട്ടണത്തില്‍ വാഹനങ്ങളില്‍ സിഎന്‍ജി നിറക്കാന്‍ സൗകര്യമില്ല.

## Article Content

**പേരാമ്പ്ര:** പേരാമ്പ്രയില്‍ സിഎന്‍ജി ലഭ്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ എംഎല്‍എ ഫാത്തിമ തഹിലിയക്ക് നിവേദനം നല്‍കി. മലയോര മേഖലയുടെ സിരാകേന്ദ്രമായ പേരാമ്പ്ര പട്ടണത്തില്‍ വാഹനങ്ങളില്‍ സിഎന്‍ജി നിറക്കാന്‍ സൗകര്യമില്ല.

പട്ടണത്തില്‍ നിരവധി പെട്രോള്‍ പമ്പുകള്‍ ഉണ്ടെങ്കിലും എവിടെയും സിഎന്‍ജി ഇന്ധനം നിറക്കുന്ന സംവിധാനമില്ല. പേരാമ്പ്ര പട്ടണത്തിലെയും സമീപപ്രദേശങ്ങളിലെയും സിഎന്‍ജി വാഹനങ്ങള്‍ ഇന്ധനം നിറക്കുന്നതിനായ് കിലോമീറ്ററുകള്‍ പോവേണ്ട അവസ്ഥയാണ് ഇന്നുള്ളത്. ഇതില്‍ ഏറ്റവും ദുരിതം അനുഭവിക്കുന്നത് പട്ടണത്തില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോ തൊഴിലാളികളാണ്. പേരാമ്പ്ര പട്ടണത്തില്‍ മാത്രം നൂറ്റി അന്‍പതോളം സിഎല്‍ജി ഓട്ടോ ടാക്‌സികള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. മറ്റ് സിഎന്‍ജി വാഹനങ്ങള്‍ വേറെയും

ഇന്ധനം നിറക്കുന്നതിന് വേണ്ടി ഇവര്‍ 20 മുതല്‍ 35 കിലോ മീറ്റര്‍ വരെ യാത്ര ചെയ്യേണ്ടിവരുന്ന വലിയ പ്രയാസമായ സാഹചര്യമാണ് ഇവര്‍ക്ക് ഉള്ളത്. തങ്ങളുടെ പ്രയാസം എംഎല്‍എയെ ധരിപ്പിക്കുന്നതിന് വേണ്ടി ഓട്ടോ തൊഴിലാളികള്‍ ഒപ്പ് ശേഖരണം നടത്തി.

ഐഎന്‍ടിയുസിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് എടാണി എംഎല്‍എക്ക് കൈമാറുകയും എംഎല്‍എയോട് ഈ വിഷയത്തില്‍ വളരെ ഗൗരവത്തോടുകൂടി കാണമെന്നും ആവശ്യപ്പെട്ടു. ഐഎന്‍ടിയുസി പേരാമ്പ്ര യൂണിറ്റ് പ്രസിഡന്റ് കെ ജയചന്ദ്രന്‍, സെക്രട്ടറി സി.പി. രാജീവന്‍, ബാലന്‍ കല്ലൂര്‍, പി. സുഭാഷ് എന്നിവര്‍ ഒപ്പ് ശേഖരണത്തിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/369524/cng-availability-should-be-ensured-in-perambra-intuc)