---
title: "വാര്‍ഷിക കണ്‍വെന്‍ഷനും സുരക്ഷാപരിശീലനവും"
english_title: "Annual Convention and Safety Training"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/369525/annual-convention-and-safety-training"
published_at: "2026-06-30T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a43a3d2e556d_2_0000_ATTACH__copy.JPG"
keywords: []
---

# വാര്‍ഷിക കണ്‍വെന്‍ഷനും സുരക്ഷാപരിശീലനവും

> **Lead Summary:** **പേരാമ്പ്ര:** ചങ്ങാതിക്കൂട്ടം തെങ്ങ് കയറ്റ തൊഴിലാളി യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രണ്ടാംവാര്‍ഷിക കണ്‍വെന്‍ഷനും സുരക്ഷാപരിശീലനവും സംഘടിപ്പിച്ചു. 

## Article Content

**പേരാമ്പ്ര:** ചങ്ങാതിക്കൂട്ടം തെങ്ങ് കയറ്റ തൊഴിലാളി യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രണ്ടാംവാര്‍ഷിക കണ്‍വെന്‍ഷനും സുരക്ഷാപരിശീലനവും സംഘടിപ്പിച്ചു. 

ആവള യുപി സ്‌കൂളില്‍ വെച്ച് നടന്ന കണ്‍വെന്‍ഷന്‍ ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നളിനി നെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പ്രദീപന്‍ പേരാമ്പ്ര അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ പൂര്‍വ്വകാല തെങ്ങ് കയറ്റ തൊഴിലാളികളെ ആദരിച്ചു. തുടര്‍ന്ന് തൊഴിലിട സുരക്ഷ എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസും പ്രഥമ ശുശ്രൂഷ പരിശീലനവും നടന്നു. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

തൊഴിലിടങ്ങളില്‍ കുഴഞ്ഞു വീഴുകയും മരത്തില്‍ കുടുങ്ങിപ്പോവുകയും ചെയ്യുന്ന തൊഴിലാളികളെ ലളിതമായി രക്ഷപ്പെടുത്തുന്ന റോപ്പ് റസ്‌ക്യൂ പ്രവര്‍ത്തനങ്ങളില്‍ തൊഴിലാളികള്‍ക്ക് പ്രായോഗിക പരിശീലനം കൊടുത്തു.

താരതമ്യേന അപകട സാധ്യതയുള്ള തൊഴില്‍ വിഭാഗം എന്ന നിലയില്‍ തെങ്ങുകയറ്റ തൊഴിലാളികള്‍ സിപിആര്‍ ഉള്‍പ്പെടെയുള്ള അത്യാവശ്യം പ്രഥമ ശുശ്രൂഷ മാര്‍ഗ്ഗങ്ങള്‍ മനസ്സിലാക്കിയിരിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

കണ്‍വന്‍ഷനില്‍ നൂറോളം തൊഴിലാളികള്‍ പങ്കെടുത്തു. അയ്യറോത്ത് കുഞ്ഞിക്കണ്ണന്‍ നമ്പ്യാരെ ചടങ്ങില്‍ അനുസ്മരിച്ചു. രാഷ്ട്രീയ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. സെക്രട്ടറി ശ്രീധരന്‍ പാലത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജോയിന്റ് സെക്രട്ടറി സത്യന്‍ ആവള നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/369525/annual-convention-and-safety-training)