---
title: " മെഡിസെപ്പ് പരിഷ്‌കരിക്കുമെന്ന സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം; കെഎസ്എസ്പിഎ"
english_title: "Government's decision to reform MediCEP is welcome; KSSPA"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/369539/governments-decision-to-reform-medicep-is-welcome-ksspa"
published_at: "2026-06-30T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a43aa1711c54_erty.jpg"
keywords: []
---

#  മെഡിസെപ്പ് പരിഷ്‌കരിക്കുമെന്ന സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം; കെഎസ്എസ്പിഎ

> **Lead Summary:** **പേരാമ്പ്ര:** മെഡിസെപ്പ് പരിഷ്‌ക്കരിക്കുമെന്നും വയോജന വകുപ്പ് രൂപീകരിക്കുമെന്നുമുള്ള സര്‍ക്കാര്‍ ബഡ്ജറ്റിലെ നിര്‍ദ്ദേശങ്ങള്‍ പേരാമ്പ്ര നിയോജക മണ്ഡലം ഏകദിന ശില്പശാല - ദിശ 2026 സ്വാഗതം ചെയ്തു.

## Article Content

**പേരാമ്പ്ര:** മെഡിസെപ്പ് പരിഷ്‌ക്കരിക്കുമെന്നും വയോജന വകുപ്പ് രൂപീകരിക്കുമെന്നുമുള്ള സര്‍ക്കാര്‍ ബഡ്ജറ്റിലെ നിര്‍ദ്ദേശങ്ങള്‍ പേരാമ്പ്ര നിയോജക മണ്ഡലം ഏകദിന ശില്പശാല - ദിശ 2026 സ്വാഗതം ചെയ്തു.

ഡിആര്‍ കുടിശ്ശിക ഉടന്‍ നല്‍കണമെന്നും പെന്‍ഷന്‍ പരിഷ്‌ക്കരണ നടപടി ആരംഭിക്കണമെന്നും ശില്പശാല സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കെഎസ്എസ്പിഎ സംസ്ഥാന ട്രഷറര്‍ കെ.വി. മുരളി ശില്പശാല ഉദ്ഘാടനം ചെയ്തു. വി. കണാരന്‍ അധ്യക്ഷത വഹിച്ചു.

എം. വാസന്തി, ബേബി പുരുഷോത്തമന്‍, വേലായുധന്‍ കീഴരിയൂര്‍, സി.കെ. രാഘവന്‍, മഹിമ രാഘവന്‍, ഇ.കെ. ബാലന്‍, യു.കെ. അശോകന്‍, ഇ.എം. പത്മിനി, ശ്രീധരന്‍ കുന്നത്ത് തുടങ്ങിയവര്‍ സംസാരിച്ചു. പി.എം. അബ്ദുറഹിമാന്‍, കെ.സി. ഗോപാലന്‍, ഗീത കൊമ്മേരി, ഒ.എം. രാജന്‍, എന്‍ ഹരിദാസന്‍ എന്നിവര്‍ വിവിധ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/369539/governments-decision-to-reform-medicep-is-welcome-ksspa)