---
title: "വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും "
english_title: "Vidyarangam Kalasahitya Vedi inauguration and release of academic master plan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/369543/vidyarangam-kalasahitya-vedi-inauguration-and-release-of-academic-master-plan"
published_at: "2026-06-30T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a43ad2621b7a_lailu.JPG"
keywords: []
---

# വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും 

> **Lead Summary:** **പേരാമ്പ്ര: **പൈതോത്ത് ജിഎല്‍പി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും 2026-27 അധ്യയന വര്‍ഷത്തേക്കുള്ള അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **പൈതോത്ത് ജിഎല്‍പി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും 2026-27 അധ്യയന വര്‍ഷത്തേക്കുള്ള അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും സംഘടിപ്പിച്ചു.

കൂത്താളി ഗ്രാമപഞ്ചായത്ത് പതിമൂന്നാം പവാര്‍ഡ് അംഗം ഷീബ പരിപാടി ഉദ്ഘാടനവും, അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം നിര്‍വഹിക്കുകയും ചെയ്തു. 

പരിപാടിയില്‍ നാടന്‍പാട്ട് കലാകാരനും ഗാനരചയിതാവുമായ ചൂട്ട് മോഹനന്‍ മുഖ്യാതിഥിയായി. വിദ്യാര്‍ഥികളില്‍ വായനാശീലവും സര്‍ഗാത്മക കഴിവുകളും വളര്‍ത്തുന്നതില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പങ്ക് അദ്ദേഹം വിശദീകരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുമായി സംവദിക്കുകയും കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു.

പ്രധാനധ്യാപകന്‍ എം.വി ഷൈമലത അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ അധ്യാപകര്‍, പി.ടി.എ. ഭാരവാഹികള്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ അക്കാദമിക് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/369543/vidyarangam-kalasahitya-vedi-inauguration-and-release-of-academic-master-plan)