---
title: "ഫീല്‍ഡ് ട്രിപ്പ് നടത്തി മരുതേരി എഎംഎല്‍പി സ്‌കൂള്‍"
english_title: "Marutheri AMLP School conducts field trip"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/369652/marutheri-amlp-school-conducts-field-trip"
published_at: "2026-07-01T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44a84c36eb5_police.jpg"
keywords: []
---

# ഫീല്‍ഡ് ട്രിപ്പ് നടത്തി മരുതേരി എഎംഎല്‍പി സ്‌കൂള്‍

> **Lead Summary:** **പേരാമ്പ്ര: **നാടിനെയും സമൂഹത്തെയും സംവിധാനങ്ങളെയും അറിയുക എന്ന ലക്ഷ്യത്തോടെ മരുതേരി എഎംഎല്‍പി സ്‌കൂള്‍ ഫീല്‍ഡ് ട്രിപ്പ് നടത്തി. നാലാം ക്ലാസിലെ ഇംഗ്ലീഷ് പാഠമായ എവരി ഡെ ഹീറോ എന്ന പാഠഭാഗത്തെ ആസ്പദമാക്കിയാണ് ഫീല്‍ഡ് ട്രിപ്പ് ഒരുക്കിയത്.

## Article Content

**പേരാമ്പ്ര: **നാടിനെയും സമൂഹത്തെയും സംവിധാനങ്ങളെയും അറിയുക എന്ന ലക്ഷ്യത്തോടെ മരുതേരി എഎംഎല്‍പി സ്‌കൂള്‍ ഫീല്‍ഡ് ട്രിപ്പ് നടത്തി. നാലാം ക്ലാസിലെ ഇംഗ്ലീഷ് പാഠമായ എവരി ഡെ ഹീറോ എന്ന പാഠഭാഗത്തെ ആസ്പദമാക്കിയാണ് ഫീല്‍ഡ് ട്രിപ്പ് ഒരുക്കിയത്.

പൊലീസ് സ്റ്റേഷന്‍, ഫയര്‍ സ്റ്റേഷന്‍, ലൈബ്രറി, ചേര്‍മല കേവ് ടൂറിസം കേന്ദ്രം എന്നിവിടങ്ങളിലേക്കാണ് ഫീല്‍ഡ് ട്രിപ്പ് നടത്തിയത്. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് അംഗം ടി. അനുരുദ്ധന്‍ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു.

സമൂഹത്തെ സേവിക്കുന്ന പൊലീസും, ഫയര്‍ ഫോഴ്സുമൊക്കെയാണ് യഥാര്‍ത്ഥ ഹീറോ എന്ന് പാഠഭാഗത്തില്‍ പ്രതിപാദിക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പൊലീസിനെയും പൊലീസ് സ്റ്റേഷനെയും അഗ്‌നി രക്ഷാ സേനയേയും നിലയത്തെയും നേരിട്ട് കാണിച്ച് കൊടുത്തു കൊണ്ടാണ് സ്‌കൂള്‍ അധികൃതര്‍ പരിപാടി സംഘടിപ്പിച്ചത്.

പൊലീസ് സ്റ്റേഷന്‍, ഡോഗ് സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ ഓഫീസര്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു. പൊലീസ് ഓഫീസര്‍മാരുമായി കുട്ടികള്‍ അഭിമുഖ സംഭാഷണം നടത്തി. ഫയര്‍ സ്‌റ്റേഷനില്‍ വെച്ച് റഫീഖ് കാവില്‍ ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളും ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങളും വിശദ്ദീകരിച്ച് കാണിച്ച് കൊടുത്തു.

യാത്രയുടെ ഭാഗമായി വായനയുടെ വലിയ ലോകം തുറക്കുന്ന പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ലൈബ്രറിയും സന്ദര്‍ശിച്ചു. ലൈബ്രേറിയന്‍ ഭാഷ ടീച്ചര്‍ ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തു. പേരാമ്പ്രയെ ആകാശ കാഴ്ച കണക്കെ കാണാവുന്ന ചേര്‍മല കേവ് ടൂറിസം കേന്ദ്രവും സന്ദര്‍ശിച്ചു.

പ്രധാനധ്യാപിക ടി.കെ ജിജി, പിടിഎ പ്രസിഡന്റ് ഷാജി, എംപിടിഎ പ്രസിഡന്റ് ശില്‍പ, ക്ലാസ് അധ്യാപിക വി.കെ സൗമ്യ എന്നിവര്‍ ഫീല്‍ഡ് ട്രിപ്പിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/369652/marutheri-amlp-school-conducts-field-trip)