---
title: "ഞാറ്റുവേല ചന്തക്ക് തുടക്കം കുറിച്ചു"
english_title: "The Njattuvela market has begun."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/369657/the-njattuvela-market-has-begun"
published_at: "2026-07-01T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44ab4a16cb4_2_0000_ATTACH__copy.JPG"
keywords: []
---

# ഞാറ്റുവേല ചന്തക്ക് തുടക്കം കുറിച്ചു

> **Lead Summary:** **പേരാമ്പ്ര: **വാണിമേല്‍ ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്‍ ഞാറ്റുവേല ചന്ത ആരംഭിച്ചു. ഞാറ്റുവേല ചന്ത എന്നാല്‍ കൃഷിവകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ കര്‍ഷകര്‍ക്കായി സംഘടിപ്പിക്കുന്ന പ്രത്യേക കാര്‍ഷിക വിപണന മേളകളാണ്. 

## Article Content

**പേരാമ്പ്ര: **വാണിമേല്‍ ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്‍ ഞാറ്റുവേല ചന്ത ആരംഭിച്ചു. ഞാറ്റുവേല ചന്ത എന്നാല്‍ കൃഷിവകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ കര്‍ഷകര്‍ക്കായി സംഘടിപ്പിക്കുന്ന പ്രത്യേക കാര്‍ഷിക വിപണന മേളകളാണ്. 

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ എന്‍.കെ.മുര്‍ഷിന ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ..പി രാജീവന്‍, കാര്‍ഷിക വികസനസമിതിയംഗങ്ങളായ ലത്തിഫ് കുണ്ടില്‍, സി.വി. മൊയ്തീന്‍ ഹാജി, കൃഷി ഓഫിസര്‍ എ. അഥീന, അസി: കുഞ്ഞുമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/369657/the-njattuvela-market-has-begun)