---
title: "വാര്‍ഷിക ജനറല്‍ ബോഡി യോഗം നടത്തി പേരാമ്പ്ര സഹൃദയവേദി "
english_title: "Perambra Sahrdaya Vedi holds annual general body meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/369679/perambra-sahrdaya-vedi-holds-annual-general-body-meeting"
published_at: "2026-07-01T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44c44e86905_bha.jpg"
keywords: []
---

# വാര്‍ഷിക ജനറല്‍ ബോഡി യോഗം നടത്തി പേരാമ്പ്ര സഹൃദയവേദി 

> **Lead Summary:** **പേരാമ്പ്ര : **കലാ-സാംസ്‌കാരിക സംഘടനകള്‍ക്ക് സാംസ്‌കാരിക പരിപാടികള്‍ നടത്തുവാന്‍ പേരാമ്പ്ര പഞ്ചായത്ത് ടൗണ്‍ഹാള്‍ കുറഞ്ഞ നിരക്കില്‍ അനുവദിക്കുവാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പേരാമ്പ്ര സഹൃദയവേദി വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര : **കലാ-സാംസ്‌കാരിക സംഘടനകള്‍ക്ക് സാംസ്‌കാരിക പരിപാടികള്‍ നടത്തുവാന്‍ പേരാമ്പ്ര പഞ്ചായത്ത് ടൗണ്‍ഹാള്‍ കുറഞ്ഞ നിരക്കില്‍ അനുവദിക്കുവാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പേരാമ്പ്ര സഹൃദയവേദി വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.

വന്‍ തുക നല്‍കി പരിപാടികള്‍ നടത്താന്‍ ഇത്തരം സംഘടനകള്‍ക്ക് കഴിയാത്ത സാഹചര്യമുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് എരവട്ടൂര്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

പുതിയ ഭാരവാഹികളായി കെ.ടി.ബി. കല്‍പ്പത്തൂര്‍, എ.കെ.ചന്ദ്രന്‍ എന്നിവര്‍ രക്ഷാധികാരികള്‍, എരവട്ടൂര്‍ ബാലകൃഷ്ണന്‍ പ്രസിഡണ്ട്, മഹിമ രാഘവന്‍ നായര്‍, കെ.കെ. പ്രേമന്‍, കെ.സി.ഡി. പനക്കാട്, എന്‍.കെ. കുഞ്ഞി മുഹമ്മദ് എന്നിവര്‍ വൈസ് പ്രസിഡണ്ടുമാര്‍, മുരളീധരന്‍ സെന്‍സി ജനറല്‍ സെക്രട്ടറി, സി.എം. ബാബു, രാജന്‍ മുളിയങ്ങല്‍, സുധീര്‍ പുതിയോട്ടില്‍ എന്നിവര്‍ സെക്രട്ടറിമാര്‍, പി.സി. ബാബു ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/369679/perambra-sahrdaya-vedi-holds-annual-general-body-meeting)