---
title: "ഒലീവ് പബ്ലിക്ക് സ്‌ക്കൂള്‍ വായനദിനവാരാഘോഷത്തിന് സമാപനം "
english_title: "Olive Public School's Reading Week celebration concludes at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/369710/olive-public-schools-reading-week-celebration-concludes-at-perambra"
published_at: "2026-07-01T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44cb883fff2_rajan.jpg"
keywords: []
---

# ഒലീവ് പബ്ലിക്ക് സ്‌ക്കൂള്‍ വായനദിനവാരാഘോഷത്തിന് സമാപനം 

> **Lead Summary:** പേരാമ്പ്ര : ഒലീവ് പബ്ലിക്ക് സ്‌ക്കൂള്‍ വായനദിനവാരാഘോഷത്തിന് സമാപനമായി എഴുത്തുകാരനും പ്രഭാഷകനുമായ രാജന്‍ നരയംകുളം സമാപനം ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

പേരാമ്പ്ര : ഒലീവ് പബ്ലിക്ക് സ്‌ക്കൂള്‍ വായനദിനവാരാഘോഷത്തിന് സമാപനമായി എഴുത്തുകാരനും പ്രഭാഷകനുമായ രാജന്‍ നരയംകുളം സമാപനം ഉദ്ഘാടനം നിര്‍വ്വഹിച്ചു.

അപരന്റെ ജീവിതവും അപരന്റെ ലോകവും തിരിച്ചറിയുന്ന സാംസ്‌കാരിക പ്രക്രിയയാണ് വായനയെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.വി. ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

വായന പക്ഷാചരണത്തിന്റെ ഭാഗമായി പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഏഴ് പുസ്തകങ്ങള്‍ ഓരോ ദിവസങ്ങളിലായി കുട്ടികളെ പരിചയപ്പെടുത്തി. കൂടാതെ വായനയുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങള്‍ നടത്തുകയും കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ ലൈബ്രറിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പുസ്തകം എടുത്ത് വായിച്ച കുട്ടികള്‍ക്കുള്ള ബെസ്റ്റ് റീഡേഴ്സ് അവാര്‍ഡ് കെ.എം ദിയാന, കെ.എം ദാനിയ, കെ.എന്‍. മുഹസിന്‍, ധര്‍ഷിക് ഭരതന്‍ എന്നിവര്‍ക്ക് കൈമാറി.

പി.എന്‍ പണിക്കരെ അനുസ്മരിച്ച് കൊണ്ട് സമാരംഭം കുറിച്ച ചടങ്ങില്‍ അധ്യാപകരായ കെ മിനി, കെ രാജീവന്‍, ഇ രമ, രജില കാപ്പുമ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/369710/olive-public-schools-reading-week-celebration-concludes-at-perambra)