---
title: "വെള്ളിയൂരില്‍ പിക്കപ്പ് ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് പരുക്ക്"
english_title: "Driver injured in pickup truck collision in Velliyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/369720/driver-injured-in-pickup-truck-collision-in-velliyur"
published_at: "2026-07-01T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44cfe70f887_2_0000_ATTACH__copy.JPG"
keywords: []
---

# വെള്ളിയൂരില്‍ പിക്കപ്പ് ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് പരുക്ക്

> **Lead Summary:** പേരാമ്പ്ര: വെള്ളിയൂരില്‍ പിക്കപ്പ് ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് പരുക്ക്. ഇന്ന് ഉച്ചക്ക് 12.30 ഓട് കൂടിയാണ് അപകടം.

## Article Content

പേരാമ്പ്ര: വെള്ളിയൂരില്‍ പിക്കപ്പ് ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് പരുക്ക്. ഇന്ന് ഉച്ചക്ക് 12.30 ഓട് കൂടിയാണ് അപകടം.

വയനാട്ടില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വളവുമായി പോവുകയായിരുന്ന പിക്കപ്പ് ലോറിയും പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്.

വെള്ളിയൂര്‍ മദ്രസയ്ക്ക് സമീപമുള്ള കൊടും വളവില്‍ ആണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ വയനാട് കൊറോം സ്വദേശി ഷിബു (28) വിനെ മലബാര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ക്യാബിനില്‍ കുടുങ്ങിക്കിടന്ന ഷിബുവിനെ ഏറെനേരം പ്രയാസപ്പെട്ടാണ് നാട്ടുകാരും ഫയര്‍ഫോഴ്‌സും പുറത്തെടുത്തത്. നിരന്തരം അപകടമേഖലയായ ഈ വളവ് നിവര്‍ത്തി അപകടത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/369720/driver-injured-in-pickup-truck-collision-in-velliyur)