---
title: "പന്തിരിക്കരയില്‍ വന്‍ കുഴല്‍പ്പണ വേട്ട; കൊടുവള്ളി സ്വദേശി പിടിയില്‍"
english_title: "Huge money laundering operation in Pantirikara; Koduvally native arrested"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/369826/huge-money-laundering-operation-in-pantirikara-koduvally-native-arrested"
published_at: "2026-07-01T23:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a455c958b914_vett.JPG"
keywords: []
---

# പന്തിരിക്കരയില്‍ വന്‍ കുഴല്‍പ്പണ വേട്ട; കൊടുവള്ളി സ്വദേശി പിടിയില്‍

> **Lead Summary:** **പന്തിരിക്കര: **പന്തിരിക്കരയില്‍ വന്‍ കുഴല്‍പ്പണ വേട്ട. 20 ലക്ഷത്തില്‍പ്പരം രൂപയുമായി കൊടുവള്ളി സ്വദേശി പിടിയില്‍. ഇന്ന് വൈകീട്ട് 3 മണിയോട്കൂടി പന്തിരിക്കര മഹിമ പാലത്തിന് സമീപം വെച്ചാണ് കൊടുവള്ളി സ്വദേശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വടകര റൂറല്‍ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡും പേരാമ്പ്ര ഡിവൈഎസ്പി യുടെ സ്‌ക്വാഡും പെരുവണ്ണാമൂഴി പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊടുവള്ളി ഉള്ളിയാടന്‍ കുന്നുമ്മല്‍ മുഹമ്മദ് സാബിത് പിടിയിലായത്.

## Article Content

**പന്തിരിക്കര: **പന്തിരിക്കരയില്‍ വന്‍ കുഴല്‍പ്പണ വേട്ട. 20 ലക്ഷത്തില്‍പ്പരം രൂപയുമായി കൊടുവള്ളി സ്വദേശി പിടിയില്‍. ഇന്ന് വൈകീട്ട് 3 മണിയോട്കൂടി പന്തിരിക്കര മഹിമ പാലത്തിന് സമീപം വെച്ചാണ് കൊടുവള്ളി സ്വദേശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വടകര റൂറല്‍ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡും പേരാമ്പ്ര ഡിവൈഎസ്പി യുടെ സ്‌ക്വാഡും പെരുവണ്ണാമൂഴി പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊടുവള്ളി ഉള്ളിയാടന്‍ കുന്നുമ്മല്‍ മുഹമ്മദ് സാബിത് പിടിയിലായത്.

ഇരുപത് ലക്ഷത്തില്‍ പരം രൂപയും ഇയാളില്‍ നിന്നും പൊലീസ് കണ്ടെടുത്തു. സ്‌കൂട്ടറിന്റെ ഡിക്കിയില്‍ ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. കൊടുവള്ളിയില്‍ നിന്നും കല്ലാച്ചിയിലേക്ക് വിതരണം ചെയ്യാനായി കൊണ്ടുപോകുന്ന പണം ആണെന്നും ജില്ലയിലെ പലഭാഗങ്ങളിലേക്കും ഇയാള്‍ കുഴല്‍പ്പണം വിതരണം ചെയ്യാറുണ്ടെന്നും പൊലീസ് പറഞ്ഞു. പെരുവണ്ണാമൂഴി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

പെരുവണ്ണാമൂഴി സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ മുനീര്‍, എന്‍.കെ ദിനേശ്, എസ് സി പി ഒ എം.പി അനൂപ്, സിഞ്ചുദാസ്, സ്‌ക്വാഡ് അംഗങ്ങളായ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സി.എം. സുനില്‍കുമാര്‍, സി പി ഒ മാരായ ഡി.ബി ലിധിന്‍, മിഥുന്‍ മോഹന്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/369826/huge-money-laundering-operation-in-pantirikara-koduvally-native-arrested)