---
title: "വിഷുവിന് വിഷരഹിത പച്ചക്കറിയുടെ വിളവെടുപ്പ് ; ഉത്സവം നടത്തി"
english_title: "Harvesting of non-toxic vegetables for Vishu; The festival was held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/36989/harvesting-of-non-toxic-vegetables-for-vishu-the-festival-was-held"
published_at: "2022-04-11T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6253d320156eb_0000 vegtables 1.jpg"
keywords: []
---

# വിഷുവിന് വിഷരഹിത പച്ചക്കറിയുടെ വിളവെടുപ്പ് ; ഉത്സവം നടത്തി

> **Lead Summary:**  **പേരാമ്പ്ര**: സിപിഐ(എം) ചേനായി ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ കൃഷി ചെയ്ത വിഷുവിനു വിഷരഹിത പച്ചക്കറിയുടെ വിളവെടുപ്പ് ഉത്സവം നടത്തി.

## Article Content

 **പേരാമ്പ്ര**: സിപിഐ(എം) ചേനായി ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ കൃഷി ചെയ്ത വിഷുവിനു വിഷരഹിത പച്ചക്കറിയുടെ വിളവെടുപ്പ് ഉത്സവം നടത്തി.

സിപിഐ (എം) പേരാമ്പ്ര ഏരിയ സെക്രട്ടറി എം.കുഞ്ഞമ്മദ് വിളവെടുപ്പ് ഉത്സവത്തിന്റെ ഉദ്ഘാടനം നടത്തിയ ചടങ്ങില്‍ സി. ബാബു അദ്ധ്യക്ഷത വഹിച്ചു.

9 കര്‍ഷകര്‍ 2 1/2 ഏക്കര്‍ സ്ഥലത്താണ് വെള്ളരി, പയര്‍, വെണ്ട, കുംമ്പളം, കയപ്പ, ചുരങ്ങ, പീച്ചിങ്ങ, പടവലം, ചീര, എന്നിവ കൃഷി ചെയ്തത്.

കെ. മുഹമ്മദ്, എന്‍. പത്മജന്‍, ഇ.കെ. പ്രമോദ്, പി.ടി. വിജയന്‍, ടി. രമേശ്, ആര്‍. രേണുക, ഇ. രാജു എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ഇ. സജീവന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഇ. ശ്രീജിത്ത് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/36989/harvesting-of-non-toxic-vegetables-for-vishu-the-festival-was-held)