---
title: " ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം"
english_title: "Let’s create a harvest marvel for Onam."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/369918/lets-create-a-harvest-marvel-for-onam"
published_at: "2026-07-02T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a461e280769b_puls.JPG"
keywords: []
---

#  ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം

> **Lead Summary:** **പേരാമ്പ്ര:** ഓണത്തിനു വിളവെടുക്കാനായി വാണിമേല്‍ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഓണക്കാല പച്ചക്കറി വിളകളുടെ നടീല്‍ ഉല്‍സവത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു.

## Article Content

**പേരാമ്പ്ര:** ഓണത്തിനു വിളവെടുക്കാനായി വാണിമേല്‍ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഓണക്കാല പച്ചക്കറി വിളകളുടെ നടീല്‍ ഉല്‍സവത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു.

ഓണത്തിനൊരുക്കാം വിളവിന്റെവിസ്മയം എന്ന പേരില്‍ നടത്തിയ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.പി. രാജീവന്‍ നിര്‍വ്വഹിച്ചു. 

പഞ്ചായത്ത് അംഗം ടി.കെ വിജീഷ്, ബ്ലോക്ക് കൃഷി ഡയറക്ടര്‍ വിദ്യ, വാണിമേല്‍ കൃഷി ഓഫീസര്‍ അഥീന, എഡിസി. അംഗങ്ങളായ ജലീല്‍ ചാലക്കണ്ടി, വാഴയില്‍ മൊയ്തു ഹാജി, കൃഷി അസിസ്റ്റന്റ് കുഞ്ഞുമോന്‍, സ്ഥലമുടമകള്‍, കര്‍ഷകതൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/369918/lets-create-a-harvest-marvel-for-onam)