---
title: "എന്‍.എന്‍ നല്ലൂര്‍ പുരസ്‌കാരം കാവില്‍ പി മാധവന് "
english_title: "Kavil P Madhavan to receive N.N. Nallur Award at avala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/369920/kavil-p-madhavan-to-receive-nn-nallur-award-at-avala"
published_at: "2026-07-02T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a462095675a2_ryt.jpg"
keywords: []
---

# എന്‍.എന്‍ നല്ലൂര്‍ പുരസ്‌കാരം കാവില്‍ പി മാധവന് 

> **Lead Summary:** **പേരാമ്പ്ര: **അധ്യാപക നേതാവും, ഗ്രന്ഥശാല, കാന്‍ഫ്രഡ് പ്രവര്‍ത്തകനുമായിയിരുന്ന എന്‍.എന്‍ നല്ലൂരിന്റെ ഓര്‍മ്മക്കായി ആവള മഹാത്മ കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പ്രഥമ എന്‍.എന്‍ നലൂര്‍ സ്മാരക മഹാത്മാ പുരസ്‌കാരത്തിന് കാവില്‍ പി മാധവനെ തെരഞ്ഞെടുത്തു.

## Article Content

**പേരാമ്പ്ര: **അധ്യാപക നേതാവും, ഗ്രന്ഥശാല, കാന്‍ഫ്രഡ് പ്രവര്‍ത്തകനുമായിയിരുന്ന എന്‍.എന്‍ നല്ലൂരിന്റെ ഓര്‍മ്മക്കായി ആവള മഹാത്മ കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പ്രഥമ എന്‍.എന്‍ നലൂര്‍ സ്മാരക മഹാത്മാ പുരസ്‌കാരത്തിന് കാവില്‍ പി മാധവനെ തെരഞ്ഞെടുത്തു.

തന്റെ കലാ- രാഷ്ട്രീയ- സാംസ്‌കാരിക രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. 10,001 രൂപയും ഫലകവും പ്രശസ്തി പത്രവും ആണ് അവാര്‍ഡ്.

ജൂലൈ അഞ്ചിന് രാവിലെ 10 മണിക്ക് ആവളയില്‍ നടക്കുന്ന എന്‍.എന്‍ നല്ലൂരിന്റെ രണ്ടാം ചരമവാര്‍ഷിക പരിപാടിയില്‍ വെച്ച് അവാര്‍ഡ് സമ്മാനിക്കും എന്ന് മഹാത്മാ ട്രസ്റ്റ് ചെയര്‍മാന്‍ വിജയന്‍ ആവള, കണ്‍വീനര്‍ അഷറഫ് ചിറക്കര എന്നിവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/369920/kavil-p-madhavan-to-receive-nn-nallur-award-at-avala)