---
title: "സമഗ്ര പച്ചക്കറി - പുഷ്പ ഉത്പാദന യജ്ഞം പദ്ധതിക്ക് തുടക്കമായി"
english_title: "Comprehensive vegetable and flower production project launched"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/369934/comprehensive-vegetable-and-flower-production-project-launched"
published_at: "2026-07-02T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a462630a4bd1_yiu.jpg"
keywords: []
---

# സമഗ്ര പച്ചക്കറി - പുഷ്പ ഉത്പാദന യജ്ഞം പദ്ധതിക്ക് തുടക്കമായി

> **Lead Summary:** പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തില്‍ ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം പദ്ധതിക്ക് തുടക്കമായി.

## Article Content

പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തില്‍ ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം പദ്ധതിക്ക് തുടക്കമായി.

ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലെ കര്‍ഷകനായ സുഭാഷ്, ശ്രീസദന്റെ കൃഷിയിടത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സി ബാബുരാജിന്റെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജി കൊട്ടാരക്കല്‍ പഞ്ചായത്ത് തല നടീല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കൃഷി ഓഫീസര്‍ ജിജോ ജോസഫ് പദ്ധതി വിശദീകരണം നടത്തി. ഓണക്കാലത്ത് വിഷ രഹിതമായ പച്ചക്കറിയും തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന പൂവും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ഒരു വാര്‍ഡില്‍ നിന്നും തിരഞ്ഞെടുത്ത 15 കൃഷിയിടങ്ങളില്‍ ആണ് ഈ പദ്ധതി നടപ്പില്‍ വരുത്തുന്നത്.

വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനിതാ മലയില്‍ മുന്‍ വാര്‍ഡ് അംഗം ഗീതാനന്ദനം കര്‍ഷകര്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/369934/comprehensive-vegetable-and-flower-production-project-launched)