---
title: "നൊച്ചാട് ഗ്രാമ പഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു"
english_title: "March and dharna organized at Nochad Grama Panchayath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/369945/march-and-dharna-organized-at-nochad-grama-panchayath"
published_at: "2026-07-02T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a462a9246025_frteeeeee.jpg"
keywords: []
---

# നൊച്ചാട് ഗ്രാമ പഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര:** നൊച്ചാട് ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി ക്രമക്കേടുകള്‍ക്കെതിരെ പഞ്ചായത്ത് യുഡിഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേയ്ക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** നൊച്ചാട് ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി ക്രമക്കേടുകള്‍ക്കെതിരെ പഞ്ചായത്ത് യുഡിഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേയ്ക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.

തൊഴിലുറപ്പുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ നടന്ന ക്രമക്കേടിന്റെ പേരില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന് നേരെ എല്‍ഡിഎഫ് നടത്തുന്ന കളള പ്രചാരണത്തില്‍ ആരോപിക്കപ്പെട്ടിട്ടുള്ള കാര്യങ്ങള്‍ വസ്തുതയല്ല എന്ന് ജനങ്ങളുടെ മുന്നില്‍ തുറന്ന് കാണിക്കുന്നതിനു വേണ്ടിയും ഈ വിഷയത്തില്‍ ആരാണോ കാര്യക്ഷമമല്ലാതെ പ്രവര്‍ത്തിച്ചിട്ടുള്ളത്. അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് പഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്.

പഞ്ചായത്തിന് മുന്നില്‍ വെച്ച് മേപ്പയ്യൂര്‍ സിഐ എ. അജീഷ്, പേരാമ്പ്ര എസ്‌ഐ എ. മുഹമ്മദലി എന്നിവരുടെ നേതൃത്വത്തില്‍ മാര്‍ച്ച് തടഞ്ഞു. ധര്‍ണ്ണ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മധുകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പഞ്ചായത്ത് ചെയര്‍മാന്‍ എം.കെ റസാഖ് അധ്യക്ഷത വഹിച്ചു. ടി.കെ ഇബ്രായി, പി.എം പ്രകാശന്‍, പി.സി സിറാജ്, സുരേഷ് വാളൂര്‍, സി.കെ അജീഷ്, എസ്.കെ അസ്സയിനാര്‍, ടി.പി നാസര്‍, സ്വപ്ന റനീഷ്, ഇ.ടി നസീറ, റസ് ല സിറാജ്, ഗീത കല്ലായി തുടങ്ങിയവര്‍ സംസാരിച്ചു.

ഇ.ടി ഹമീദ്, ഷിജു കെ. ദാസ്, റഫീഖ് കല്ലോത്ത്, പി.കെ മോഹനന്‍, എം.കെ ദിനേശന്‍, ബാലന്‍, സലീം മിലാസ്, ഇ.കെ വത്സല, ഫൗസിയ, എ.വി സക്കീന, ബേബി വേട്ടു വെച്ചേരി, നസീമ പുത്തലത്ത്, സൗദ കൂടക്കണ്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/369945/march-and-dharna-organized-at-nochad-grama-panchayath)