---
title: "ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍"
english_title: "NREG Workers Union marches to Block Panchayath Office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/369974/nreg-workers-union-marches-to-block-panchayath-office"
published_at: "2026-07-02T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a46460108398_juyy.JPG"
keywords: []
---

# ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചു. തൊഴിലുറപ്പ് തൊഴിലാളികളെ അപമാനിച്ച പേരാമ്പ്ര ബ്ലോക്ക് പ്രസിഡണ്ടിന്റെയും വൈസ് പ്രസിഡണ്ടിന്റെയും നടപടിയില്‍ പ്രതിഷേധിച്ചും, പണിയെടുത്ത തൊഴിലാളികള്‍ക്ക് കൂലി ലഭിക്കാനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് മാര്‍ച്ച് നടത്തിയത്. നൂറുകണക്കിന് തൊഴിലാളികള്‍ മാര്‍ച്ചില്‍ പങ്കാളികളായി.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചു. തൊഴിലുറപ്പ് തൊഴിലാളികളെ അപമാനിച്ച പേരാമ്പ്ര ബ്ലോക്ക് പ്രസിഡണ്ടിന്റെയും വൈസ് പ്രസിഡണ്ടിന്റെയും നടപടിയില്‍ പ്രതിഷേധിച്ചും, പണിയെടുത്ത തൊഴിലാളികള്‍ക്ക് കൂലി ലഭിക്കാനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് മാര്‍ച്ച് നടത്തിയത്. നൂറുകണക്കിന് തൊഴിലാളികള്‍ മാര്‍ച്ചില്‍ പങ്കാളികളായി.

നൊച്ചാട് ഗ്രാമപഞ്ചായത്ത് ഒന്നാംവാര്‍ഡിലെ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തിയുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ ഒപ്പിട്ട് മുങ്ങി കൂലി വാങ്ങി തട്ടിപ്പ് നടത്തുന്നവരാണെന്ന നിലയില്‍ ചിത്രീകരിച്ച് പൊതുസമൂഹത്തില്‍ അപമാനിച്ച പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിന്റെയും വൈസ് പ്രസിഡണ്ടിന്റെയും നടപടിയില്‍ എന്‍.ആര്‍.ഇ.ജി.വര്‍ക്കേഴ്സ് യൂണിയന്‍ പേരാമ്പ്ര കമ്മിറ്റിയോഗം ശക്തിയായി പ്രതിഷേധിച്ചു.

ഇക്കാര്യത്തില്‍ തൊഴിലാളികളുടെ ഭാഗത്ത് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും തൊഴിലാളികളെ തട്ടിപ്പുകാരായി ചിത്രീകരിച്ച നടപടി അപലപനീയമാണെന്നും പണിയെടുത്ത മുഴുവന്‍ തൊഴിലാളികള്‍ക്കും കൂലിലഭിക്കാനാവശ്യമായ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ഗ്രാമ-ബ്ലോക്ക് പഞ്ചയത്ത് അധികൃതരോട് യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ചന്ദ്രി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഇ. ശ്രീജയ അധ്യക്ഷത വഹിച്ചു. കെ.എം ഷിജു സ്വാഗതം പറഞ്ഞു. കെ.വി. കുഞ്ഞിക്കണ്ണന്‍, കെ. സുനില്‍, ഇ.എം ബാബു, ടി.പി കുഞ്ഞനന്തന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/369974/nreg-workers-union-marches-to-block-panchayath-office)