---
title: "പേരാമ്പ്രയില്‍ ലഹരി സംഘം പൊലീസിനെയും നാട്ടുകാരെയും ആക്രമിച്ചു"
english_title: "Drug gang attacks police and locals in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/370031/drug-gang-attacks-police-and-locals-in-perambra"
published_at: "2026-07-02T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a46959c30435_loi.JPG"
keywords: []
---

# പേരാമ്പ്രയില്‍ ലഹരി സംഘം പൊലീസിനെയും നാട്ടുകാരെയും ആക്രമിച്ചു

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയില്‍ ലഹരി സംഘം പൊലീസിനെയും നാട്ടുകാരെയും ആക്രമിച്ചു. രണ്ടു യുവാക്കളും മൂന്ന് സ്ത്രീകളും അടക്കം അഞ്ചു പേര്‍ പിടിയില്‍. റൂറല്‍ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പേരാമ്പ്ര പാണ്ടിക്കോട് വെച്ചാണ് ഡാന്‍സഫ് സ്‌ക്വാഡ് ഇവരെ പിടികൂടിയത്. പൊലീസ് ഇവരെ പരിശോധിക്കാന്‍ ശ്രമിച്ചപ്പോള്‍ ലഹരി സംഘത്തില്‍ ഉണ്ടായിരുന്നവര്‍ പൊലീസിനെ അക്രമിക്കുകയാണ് ഉണ്ടായത്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയില്‍ ലഹരി സംഘം പൊലീസിനെയും നാട്ടുകാരെയും ആക്രമിച്ചു. രണ്ടു യുവാക്കളും മൂന്ന് സ്ത്രീകളും അടക്കം അഞ്ചു പേര്‍ പിടിയില്‍. റൂറല്‍ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പേരാമ്പ്ര പാണ്ടിക്കോട് വെച്ചാണ് ഡാന്‍സഫ് സ്‌ക്വാഡ് ഇവരെ പിടികൂടിയത്. പൊലീസ് ഇവരെ പരിശോധിക്കാന്‍ ശ്രമിച്ചപ്പോള്‍ ലഹരി സംഘത്തില്‍ ഉണ്ടായിരുന്നവര്‍ പൊലീസിനെ അക്രമിക്കുകയാണ് ഉണ്ടായത്.

പ്രദേശവാസിയായ റിയാദിനെയും സംഘം ആക്രമിച്ചു പരിക്കേല്‍പ്പിച്ചിട്ടുണ്ട്. സ്‌ക്വാഡ് അംഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പിന്നീട് കൂടുതല്‍ പൊലീസ് എത്തിയാണ് ഇവരെ കീഴടക്കിയത്. ഇവരില്‍ നിന്നും രാസലഹരിയും പൊലീസ് കണ്ടെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/370031/drug-gang-attacks-police-and-locals-in-perambra)