---
title: "ക്രിയേറ്റീവ് കോര്‍ണര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു"
english_title: "Creative Corner project inaugurated at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/370110/creative-corner-project-inaugurated-at-perambra"
published_at: "2026-07-03T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a475785717ee_shaji.jpg"
keywords: []
---

# ക്രിയേറ്റീവ് കോര്‍ണര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **മുതുകാട്: **സമഗ്ര ശിക്ഷ കേരളയും കുസാറ്റും സംയുക്തമായി നടപ്പിലാക്കിയ ക്രിയേറ്റീവ് കോര്‍ണര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ഗവ: ഹൈസ്‌കൂള്‍ പേരാമ്പ്ര പ്ലാന്റെഷനില്‍ കുട്ടികളുടെ ക്രിയാത്മകതയും ചിന്താശേഷിയും സര്‍ഗാത്മകതയും തൊഴില്‍ നൈപുണിയും ഒരുപോലെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കമിട്ടത്.

## Article Content

**മുതുകാട്: **സമഗ്ര ശിക്ഷ കേരളയും കുസാറ്റും സംയുക്തമായി നടപ്പിലാക്കിയ ക്രിയേറ്റീവ് കോര്‍ണര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ഗവ: ഹൈസ്‌കൂള്‍ പേരാമ്പ്ര പ്ലാന്റെഷനില്‍ കുട്ടികളുടെ ക്രിയാത്മകതയും ചിന്താശേഷിയും സര്‍ഗാത്മകതയും തൊഴില്‍ നൈപുണിയും ഒരുപോലെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കമിട്ടത്.

ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മോളി തോമസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം കെ.കെ ഷീബ അധ്യക്ഷത വഹിച്ചു.

2025- 26 വര്‍ഷം എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച കുട്ടികളെ അനുമോദിക്കുകയും 2026-27 വര്‍ഷത്തെ പിടിഎ ജനറല്‍ ബോഡി യോഗം നടത്തുകയും ചെയ്തു.

പ്രഥമാധ്യാപിക കെ.എം ബീന, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജിന്‍സി മനോജ്, ബിപിസി ഷാജിമ, പിടിഎ പ്രസിഡണ്ട് ബീന ജോയ്, സീനീയര്‍ അധ്യാപകന്‍ ഇ ബിജു, സുനീഷ് കുമാര്‍, ബിആര്‍സി ട്രെയിനര്‍മാരായ എം ലിമേഷ്, ടി.കെ നൗഷാദ്, പി.പി ലിനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/370110/creative-corner-project-inaugurated-at-perambra)