---
title: "കര്‍ഷക സഭയും ഞാറ്റുവേല ചന്തയ്ക്കും ആവേശകരമായ തുടക്കം"
english_title: "Exciting start for the Farmers' Council and Njattuvela Chanda at cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/370139/exciting-start-for-the-farmers-council-and-njattuvela-chanda-at-cheruvannur"
published_at: "2026-07-03T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4769cd9441f_njatt.jpg"
keywords: []
---

# കര്‍ഷക സഭയും ഞാറ്റുവേല ചന്തയ്ക്കും ആവേശകരമായ തുടക്കം

> **Lead Summary:** **ചെറുവണ്ണൂര്‍:** കേരള സര്‍ക്കാര്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവനില്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും ആവേശകരമായ തുടക്കം കുറിച്ചു.

## Article Content

**ചെറുവണ്ണൂര്‍:** കേരള സര്‍ക്കാര്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവനില്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും ആവേശകരമായ തുടക്കം കുറിച്ചു.

കൃഷിഭവനില്‍ നടന്ന ചടങ്ങില്‍ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂര്‍ ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആധുനിക കൃഷിരീതികളും കര്‍ഷക കൂട്ടായ്മകളും പ്രാദേശിക കര്‍ഷകര്‍ക്ക് വലിയ രീതിയിലുള്ള പിന്തുണയാണ് നല്‍കുന്നതെന്നും ഞാറ്റുവേല ചന്തകള്‍ കാര്‍ഷിക ഉല്‍പ്പാദന രംഗത്ത് പുത്തന്‍ ഉണര്‍വ് സമ്മാനിക്കുമെന്നും അവര്‍ പറഞ്ഞു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കിണറുള്ളതില്‍ മൊയ്തു അധ്യക്ഷത വഹിച്ചു. കാര്‍ഷിക മേഖലയുടെ പുരോഗതിക്കായി പഞ്ചായത്ത് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീശ ഗണേഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.എം. ജംഷിദ തുടങ്ങിയവര്‍ സംസാരിച്ചു.

ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങളായ പി. മുംതാസ്, രഞ്ജിനി കാവങ്ങാട്ട്, നിഷാ മലയില്‍, ഇ.കെ. സ്വപ്ന, കെ.പി. സുബൈദ, അരവിന്ദാക്ഷന്‍, വി.കെ. പ്രമോദ് ദാസ്, നാരായണന്‍, രാജേഷ് തുടങ്ങിയ ജനപ്രതിനിധികളും കൃഷി ഹിബ ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തികളും കാര്‍ഷിക മേഖലയിലെ ഉദ്യോഗസ്ഥരും കര്‍ഷകരും പങ്കെടുത്തു. തുടര്‍ന്ന് നടന്ന ഞാറ്റുവേല ചന്തയില്‍ വിവിധയിനം ഗുണമേന്മയുള്ള വിത്തുകളും തൈകളും കര്‍ഷകര്‍ക്കായി പ്രദര്‍ശിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/370139/exciting-start-for-the-farmers-council-and-njattuvela-chanda-at-cheruvannur)