---
title: "പയ്യോളിയില്‍ സ്വകാര്യ ലാബിനുനേരെ അക്രമം; ഉടമയ്ക്കും ജീവനക്കാര്‍ക്കും പരിക്ക്"
english_title: "Attack on private lab in Payyoli; owner and staff injured."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/370147/attack-on-private-lab-in-payyoli-owner-and-staff-injured"
published_at: "2026-07-03T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a476d0dd1e37_puls.JPG"
keywords: []
---

# പയ്യോളിയില്‍ സ്വകാര്യ ലാബിനുനേരെ അക്രമം; ഉടമയ്ക്കും ജീവനക്കാര്‍ക്കും പരിക്ക്

> **Lead Summary:** **പയ്യോളി: **പേരാമ്പ്ര റോഡിലെ സ്വകാര്യ ലാബില്‍ അതിക്രമിച്ചുകയറിയ അക്രമിസംഘം ഉടമയെയും ജീവനക്കാരെയും മര്‍ദ്ദിച്ചു. ലാബ് ഉടമ മൂരാട് സ്വദേശി പി.ടി. വിനോദ് , ജീവനക്കാരായ സൗദ , ആതിര എന്നിവര്‍ക്കാണ് പരിക്കേറ്റത്.

## Article Content

**പയ്യോളി: **പേരാമ്പ്ര റോഡിലെ സ്വകാര്യ ലാബില്‍ അതിക്രമിച്ചുകയറിയ അക്രമിസംഘം ഉടമയെയും ജീവനക്കാരെയും മര്‍ദ്ദിച്ചു. ലാബ് ഉടമ മൂരാട് സ്വദേശി പി.ടി. വിനോദ് , ജീവനക്കാരായ സൗദ , ആതിര എന്നിവര്‍ക്കാണ് പരിക്കേറ്റത്.

മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ വിനോദിനെ മേലടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം വടകര സഹകരണ ആശുപത്രിയിലേക്ക് മാറ്റി. ലാബിനോട് ചേര്‍ന്നുള്ള ഡോക്ടറുടെ കണ്‍സള്‍ട്ടിങ് മുറിയിലേക്ക് ബലംപ്രയോഗിച്ച് കൊണ്ടുപോയി സംഘം ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

തടയാന്‍ ശ്രമിച്ച ജീവനക്കാരായ സൗദയ്ക്കും ആതിരയ്ക്കും നേരെയും അക്രമമുണ്ടായി. ലാബിന്റെ ഗ്ലാസുകള്‍ തകര്‍ത്ത് സംഘം വലിയ നാശനഷ്ടങ്ങളും വരുത്തി. പയ്യോളി പോലീസും നാട്ടുകാരും ചേര്‍ന്നാണ് സംഘര്‍ഷം നിയന്ത്രിച്ചത്.

സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ പയ്യോളി ടൗണില്‍ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. അക്രമികളെ എത്രയും വേഗം പിടികൂടണമെന്ന് വ്യാപാരികള്‍ പോലീസിനോട് ആവശ്യപ്പെട്ടു. കെ.ടി. വിനോദന്‍ അധ്യക്ഷത വഹിച്ചു. കെ.എം. സമീര്‍, എം.ഫൈസല്‍, എന്‍.കെ.ടി. നാസര്‍,സുനൈദ്, തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/370147/attack-on-private-lab-in-payyoli-owner-and-staff-injured)