---
title: "പേരാമ്പ്രയില്‍ എംഡിഎംഎ പിടികൂടിയ സംഭവം; 5 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി"
english_title: "MDMA seized in Perambra; 5 people arrested"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/370263/mdma-seized-in-perambra-5-people-arrested"
published_at: "2026-07-03T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a47d3ec30ef8_mnmm.JPG"
keywords: []
---

# പേരാമ്പ്രയില്‍ എംഡിഎംഎ പിടികൂടിയ സംഭവം; 5 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയില്‍ ലഹരി സംഘം പൊലീസിനെയും നാട്ടുകാരെയും ആക്രമിച്ച സംഭവത്തില്‍ പിടിയിലായ മൂന്ന് സ്ത്രീകള്‍ അടക്കം 5 പേരെ അറസ്റ്റ് ചെയ്തു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയില്‍ ലഹരി സംഘം പൊലീസിനെയും നാട്ടുകാരെയും ആക്രമിച്ച സംഭവത്തില്‍ പിടിയിലായ മൂന്ന് സ്ത്രീകള്‍ അടക്കം 5 പേരെ അറസ്റ്റ് ചെയ്തു.

കുറ്റ്യാടി അടുക്കത്ത് കോവുമ്മല്‍ അഫ്രീദ് (23), പേരാമ്പ്ര പുറ്റംപൊയില്‍ വടക്കേ പറമ്പില്‍ ഷംസീര്‍ (29), പാലക്കാട് എടത്തനാട്ടുകര സ്വദേശിനി റിന്‍ഷ ഫാത്തിമ (22) കൊല്ലം കടപ്പാക്കട സ്വദേശിനി സംഗീത (22), മലപ്പുറം സ്വദേശിനിയായ 16 കാരി തുടങ്ങിയവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി 7 മണിയോടെ ആയിരുന്നു സംഭവം.റൂറല്‍ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പേരാമ്പ്ര പാണ്ടിക്കോട് വെച്ചാണ് ഡാന്‍സഫ് സ്‌ക്വാഡ് ഇവരെ പിടികൂടിയത്.

പൊലീസ് ഇവരെ പരിശോധിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉടന്‍ ലഹരി സംഘത്തില്‍ ഉണ്ടായിരുന്നവര്‍ അക്രമിക്കുകയാണ് ഉണ്ടായതെന്നു പൊലീസ് പറഞ്ഞു. പ്രദേശവാസിയായ റിയാദിനെയും സംഘം ആക്രമിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. സ്‌ക്വാഡ് അംഗങ്ങള്‍ക്കും പരിക്കെറ്റിട്ടുണ്ട്. പിന്നീട് കൂടുതല്‍ പൊലീസ് എത്തിയാണ് ഇവരെ കീഴടക്കിയത്. ഇവരില്‍ നിന്നും 2.157 എംഡിഎംഎയും പൊലീസ് കണ്ടെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/370263/mdma-seized-in-perambra-5-people-arrested)