---
title: "പി.കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍ ഒന്നാം ചരമ വാര്‍ഷിക ദിനം സമുചിതമായി ആചരിച്ചു"
english_title: "P.K. Balakrishnan Nambiar's first death anniversary observed appropriately"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/370278/pk-balakrishnan-nambiars-first-death-anniversary-observed-appropriately"
published_at: "2026-07-03T23:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a47f3b63967b_vgf.JPG"
keywords: []
---

# പി.കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍ ഒന്നാം ചരമ വാര്‍ഷിക ദിനം സമുചിതമായി ആചരിച്ചു

> **Lead Summary:** **പേരാമ്പ്ര: **സാമൂഹ്യ പ്രവര്‍ത്തകനും ഗാന്ധിയനും മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവുമായിരുന്ന പുലിക്കോട്ട് കണ്ടി പി.കെ ബാലകൃഷ്ണന്‍ നമ്പ്യാരുടെ ഒന്നാം ചരമ വാര്‍ഷിക ദിനം സമുചിതമായി ആചരിച്ചു.

## Article Content

**പേരാമ്പ്ര: **സാമൂഹ്യ പ്രവര്‍ത്തകനും ഗാന്ധിയനും മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവുമായിരുന്ന പുലിക്കോട്ട് കണ്ടി പി.കെ ബാലകൃഷ്ണന്‍ നമ്പ്യാരുടെ ഒന്നാം ചരമ വാര്‍ഷിക ദിനം സമുചിതമായി ആചരിച്ചു.

കാലത്ത് കിഴക്കന്‍ പേരാമ്പ്രയിലെ വീട്ടുവളപ്പിലെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ യോഗവും നടത്തി. കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തണ്ടോറ ഉമ്മര്‍, ഗ്രാമ പഞ്ചായത്ത് അംഗം രവീന്ദ്രന്‍ കേളോത്ത്, സി.എന്‍ നാരായണന്‍, ടി.കെ. നാരായണന്‍ നസ്യാര്‍, ടി.പി പ്രഭാകരന്‍, രാഗിണി, ടി.പി. പ്രബിത തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/370278/pk-balakrishnan-nambiars-first-death-anniversary-observed-appropriately)