---
title: "പേരാമ്പ്ര ലയണ്‍സ് ക്ലബ്ബ് ഡയപ്പറുകള്‍ വിതരണം ചെയ്തു"
english_title: "Perambra Lions Club distributed diapers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/370447/perambra-lions-club-distributed-diapers"
published_at: "2026-07-04T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a48e56b59caa_hjuuy.jpg"
keywords: []
---

# പേരാമ്പ്ര ലയണ്‍സ് ക്ലബ്ബ് ഡയപ്പറുകള്‍ വിതരണം ചെയ്തു

> **Lead Summary:** **കടിയങ്ങാട് : **കടിയങ്ങാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ഓര്‍മ്മ പാലിയേറ്റീവി'ന്റെ പരിധിയിലുള്ള കിടപ്പുരോഗികള്‍ക്കു വേണ്ടി പേരാമ്പ്ര ലയണ്‍സ് ക്ലബ്ബ് ഡയപ്പറുകള്‍ വിതരണം ചെയ്തു.

## Article Content

**കടിയങ്ങാട് : **കടിയങ്ങാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ഓര്‍മ്മ പാലിയേറ്റീവി'ന്റെ പരിധിയിലുള്ള കിടപ്പുരോഗികള്‍ക്കു വേണ്ടി പേരാമ്പ്ര ലയണ്‍സ് ക്ലബ്ബ് ഡയപ്പറുകള്‍ വിതരണം ചെയ്തു.

പേരാമ്പ്ര ലയണ്‍സ് ക്ലബ്ബിലെ മുതിര്‍ന്ന പ്രവര്‍ത്തകനായ ഡോ. കെ.വി. കരുണാകരന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം ഓര്‍മ്മ പാലിയേറ്റീവ് പ്രസിഡന്റ് ഇ.ടി സരീഷ്, ഡയറക്ടര്‍മാരായ ദേവരാജ് കന്നാട്ടി, പി.എം ശ്രീനിവാസന്‍ എന്നിവര്‍ക്ക് ഡയപ്പറുകള്‍ കൈമാറി. ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ കെ.കെ നാരായണന്‍, ഡോ. സനില്‍ കുമാര്‍, സി.ടി. രാധാകൃഷ്ണന്‍, വി.എന്‍. മുരളീധരന്‍, ഇ.ടി. രഘു, പി.എല്‍. സദാനന്ദന്‍, ചന്ദ്രന്‍ ഫോട്ടോ പാര്‍ക്ക് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/370447/perambra-lions-club-distributed-diapers)