---
title: " റൂട്‌സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഓഫീസ് ഉദ്ഘാടനം "
english_title: "Inauguration of the Roots Charitable Trust office at perambra "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/370473/inauguration-of-the-roots-charitable-trust-office-at-perambra"
published_at: "2026-07-04T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a49031ee9de5_ewr.jpg"
keywords: []
---

#  റൂട്‌സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഓഫീസ് ഉദ്ഘാടനം 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ആസ്ഥാനമായി ജീവകാരുണ്യ വിദ്യാഭ്യാസ സാമൂഹ്യ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന റൂട്‌സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ടാക്‌സി സ്റ്റാന്റിന് മുന്‍വശം റെയിന്‍ബോ ബില്‍ഡിംഗില്‍ റൂട്‌സിന്റെ ഓഫീസ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ ഗംഗാധരന്‍ കോവുമ്മല്‍ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ആസ്ഥാനമായി ജീവകാരുണ്യ വിദ്യാഭ്യാസ സാമൂഹ്യ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന റൂട്‌സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ടാക്‌സി സ്റ്റാന്റിന് മുന്‍വശം റെയിന്‍ബോ ബില്‍ഡിംഗില്‍ റൂട്‌സിന്റെ ഓഫീസ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ ഗംഗാധരന്‍ കോവുമ്മല്‍ അധ്യക്ഷത വഹിച്ചു.

നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി, കൂത്താളി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഇ.ടി സത്യന്‍, യുസഫ് കര്‍ട്ടന്‍ സെന്റര്‍, പി.സി പ്രതീഷ്, ട്രസ്റ്റ് ഡയറക്ടര്‍മാരായ ഇ.ടി രഘു, പി.ടി. ബീന, ഷിജു കെ ദാസ്, ദേവരാജ് കന്നാട്ടി, കെ.സി പ്രസി, ഷിജി ശ്രീജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/370473/inauguration-of-the-roots-charitable-trust-office-at-perambra)