---
title: "അരിക്കുളം തറമ്മല്‍ അങ്ങാടി താഴെ കുനിക്കാട്ട് പി. ഹംസ മൗലവി അന്തരിച്ചു"
english_title: "P. Hamsa Maulavi of Kunikkatt, Thazhe, Tharammal Angadi, Arikkulam, has passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/370482/p-hamsa-maulavi-of-kunikkatt-thazhe-tharammal-angadi-arikkulam-has-passed-away"
published_at: "2026-07-04T19:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4913be96367_darunadyam.JPG"
keywords: []
---

# അരിക്കുളം തറമ്മല്‍ അങ്ങാടി താഴെ കുനിക്കാട്ട് പി. ഹംസ മൗലവി അന്തരിച്ചു

> **Lead Summary:** **അരിക്കുളം:**കാരയാട് തറമ്മല്‍ അങ്ങാടി താഴെ കുനിക്കാട്ട് പി. ഹംസ മൗലവി അന്തരിച്ചു. ദീര്‍ഘകാലം അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടായും, റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറിയായും, ദീര്‍ഘകാലം ഊരള്ളൂര്‍ ജുമാ മസ്ജിദ് ഖത്തീബായും, തറമ്മല്‍ സുബുലുസ്സലാം മദ്രസയിലും, വാകമോളി മദ്രസത്തുല്‍ ഹിലാലയിലും, അരിക്കുളം സുബുലുസ്സലാം മദ്രസഅധ്യാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

## Article Content

**അരിക്കുളം:**കാരയാട് തറമ്മല്‍ അങ്ങാടി താഴെ കുനിക്കാട്ട് പി. ഹംസ മൗലവി അന്തരിച്ചു. ദീര്‍ഘകാലം അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടായും, റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറിയായും, ദീര്‍ഘകാലം ഊരള്ളൂര്‍ ജുമാ മസ്ജിദ് ഖത്തീബായും, തറമ്മല്‍ സുബുലുസ്സലാം മദ്രസയിലും, വാകമോളി മദ്രസത്തുല്‍ ഹിലാലയിലും, അരിക്കുളം സുബുലുസ്സലാം മദ്രസഅധ്യാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

മയ്യത്ത് നമസ്‌ക്കാരം രാത്രി 9 മണിക്ക് തറമ്മല്‍ ജുമുഅ മസ്ജിദില്‍. ഖബറടക്കം രാത്രി 9 30 മണിക്ക് എലങ്കമല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

ഭാര്യ ആയിഷ. മക്കള്‍ ജാഫര്‍ (ബഹ്‌റൈന്‍), ജലീല്‍ (ബഹ്‌റൈന്‍), ശിഹാബുദ്ദീന്‍ (ദുബൈ), മുഹമ്മദ് ഷാമില്‍ (ദുബൈ), ഹഫ്‌സത്ത്, റഹ്‌മത്ത്. മരുമക്കള്‍ ഹസീന, സലീന, സജീറ, ജലാല്‍(കൊയിലാണ്ടി), അബ്ദുറഹ്‌മാന്‍ ( തറമ്മല്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/370482/p-hamsa-maulavi-of-kunikkatt-thazhe-tharammal-angadi-arikkulam-has-passed-away)