---
title: "നൊച്ചാട് വെളളിയൂര്‍ കുളത്തില്‍ നീന്തല്‍ സമരം സംഘടിപ്പിച്ച് യുഡിവൈഎഫ് "
english_title: "UDYF organizes swimming strike in Nochad Velliyur pond"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/370619/udyf-organizes-swimming-strike-in-nochad-velliyur-pond"
published_at: "2026-07-05T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4a34a760e28_kulam.jpg"
keywords: []
---

# നൊച്ചാട് വെളളിയൂര്‍ കുളത്തില്‍ നീന്തല്‍ സമരം സംഘടിപ്പിച്ച് യുഡിവൈഎഫ് 

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് പഞ്ചായത്തിലെ വെളളിയൂരില്‍ യുഡിവൈഎഫ് നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി നീന്തല്‍ സമരം സംഘടിപ്പിച്ചു. ഒരു കോടി ഇരുപത് ലക്ഷം രൂപ ചിലവാക്കി നിര്‍മ്മിച്ച കുളവും അതിനോടനുബന്ധിച്ച പദ്ധതികളും പൊതുജനങ്ങള്‍ക്ക് ഉപകരിക്കാതെ നശിപ്പിക്കുന്നതിനെതിരെയും നീന്തല്‍ക്കുളമാണെന്ന് കൊണ്ടുവന്ന പദ്ധതി വെളളിയൂര്‍ ജലസംഭരണിയാക്കി മാറ്റാനുളള ഗ്രാമപഞ്ചായത്തിന്റെ ശ്രമങ്ങള്‍ക്കെതിരെയുമാണ് സമരം സംഘടിപ്പിച്ചത്.

## Article Content

**പേരാമ്പ്ര: **നൊച്ചാട് പഞ്ചായത്തിലെ വെളളിയൂരില്‍ യുഡിവൈഎഫ് നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി നീന്തല്‍ സമരം സംഘടിപ്പിച്ചു. ഒരു കോടി ഇരുപത് ലക്ഷം രൂപ ചിലവാക്കി നിര്‍മ്മിച്ച കുളവും അതിനോടനുബന്ധിച്ച പദ്ധതികളും പൊതുജനങ്ങള്‍ക്ക് ഉപകരിക്കാതെ നശിപ്പിക്കുന്നതിനെതിരെയും നീന്തല്‍ക്കുളമാണെന്ന് കൊണ്ടുവന്ന പദ്ധതി വെളളിയൂര്‍ ജലസംഭരണിയാക്കി മാറ്റാനുളള ഗ്രാമപഞ്ചായത്തിന്റെ ശ്രമങ്ങള്‍ക്കെതിരെയുമാണ് സമരം സംഘടിപ്പിച്ചത്.

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നാല്‍പത് ലക്ഷം രൂപയും എം.എല്‍.എ ഫണ്ടായി അറുപത് ലക്ഷം രൂപയും ഒരു സ്വകാര്യവ്യക്തിയുടെ മകന്റെ ഓര്‍മ്മയ്ക്ക് വേണ്ടി പദ്ധതിയിലേക്ക് ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപയും, നീന്തല്‍ക്കുളത്തിന് വേണ്ടി നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് അമ്പതിനായിരം രൂപയും ഈ കുളത്തിന്റെ പദ്ധതിയിലേക്ക് വാങ്ങിയിട്ടുണ്ട്. കൂടാതെ കുളത്തിലേക്ക് ചളിവെളളം കയറാതിരിക്കാന്‍ പതിനെട്ട് ലക്ഷം രൂപ മറ്റൊരു പദ്ധതിയില്‍ വേറെയും ചിലവഴിച്ചിട്ടുണ്ട്.

ഈ കുളത്തിന്റെ സ്ഥലം സംഭാവന ചെയ്തത് ഒരു സ്വകാര്യവ്യക്തിയാണ്. യാതൊരുവിധ പഠനവും നടത്താതെ ഇത്രയും വലിയ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം നടത്തിയ ഈ കുളം നീന്തല്‍ക്കുളമാണെന്നും, അതല്ല ജലസംഭരണിയാണെന്നും ഇത് രണ്ടുമല്ല വെളളിയൂര്‍ കുളമാണെന്നും നാട്ടുകാര്‍ വിവിധ അഭിപ്രായങ്ങളാണ് പറയുന്നത്.

ഈ കുളത്തിന്റെ പരിസരം മദ്യപാനികളുടെയും സാമൂഹ്യവിരുദ്ധരുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ്. കൂടാതെ ഒഴുക്കില്ലാതെ കൊതുകുകളുടെ ഉദ്ഭവ കേന്ദ്രമായി വൃത്തിഹീനമായി കെട്ടിക്കിടക്കുന്ന വെളളമാണ് ഇപ്പോഴുളളത്. ഇത്രയും വലിയ തുക മുടക്കി ചിലവഴിച്ച ഈ പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ട്. ഈ പദ്ധതിയില്‍ നടന്ന ക്രമക്കേടും അഴിമതിയും വിജിലന്‍സ് അന്യേഷിക്കണമെന്നും എത്രയും പെട്ടെന്ന് ഇത് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ വേണ്ടി തുറന്നു കൊടുക്കണമെന്നും യുഡിവൈഎഫ് നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

അദ്വൈത് രാവറ്റമംഗലത്തിന്റെ അദ്ധ്യക്ഷതയില്‍ യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ സെക്രട്ടറി അഖില്‍ ഹരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ നസീറ ടീച്ചര്‍, യു.ഡി.എഫ് പഞ്ചായത്ത് കണ്‍വീനര്‍ പി.എം പ്രകാശന്‍, യു.ഡി.വൈ.എഫ് പഞ്ചായത്ത് ചെയര്‍മാന്‍ ആദര്‍ശ് രാവറ്റമംഗലം, കണ്‍വീനര്‍ മുനീര്‍ നൊച്ചാട്, ഇ ടി ഹമീദ്, സലീം മിലാസ്, അസീസ് നിലപ്പാറ, പി.സി സിറാജ്, പി.കെ മോഹനന്‍, ഫൗസിയ ടീച്ചര്‍, നസീര്‍ വെളളിയൂര്‍ അന്‍വര്‍ഷ നൊച്ചാട്, അഫ്‌ലഹ് വെളളിയൂര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/370619/udyf-organizes-swimming-strike-in-nochad-velliyur-pond)