---
title: "മേപ്പയ്യൂരിലെ കരുവാങ്കണ്ടിയില്‍ കൃഷ്ണദാസ് (മാധ്യമ പ്രവര്‍ത്തകന്‍) അന്തരിച്ചു "
english_title: "Krishnadas (journalist) passed away in Karuwankandi, Meppayyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/370651/krishnadas-journalist-passed-away-in-karuwankandi-meppayyur"
published_at: "2026-07-05T22:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4a8fdb57a7d_kiu.JPG"
keywords: []
---

# മേപ്പയ്യൂരിലെ കരുവാങ്കണ്ടിയില്‍ കൃഷ്ണദാസ് (മാധ്യമ പ്രവര്‍ത്തകന്‍) അന്തരിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍ : **വടകര സൈമണ്‍സ് കണ്ണാശുപത്രിയിലെ പിആര്‍ഒ യും മാധ്യമ പ്രവര്‍ത്തകനുമായ മേപ്പയ്യൂരിലെ കരുവാങ്കണ്ടിയില്‍ കൃഷ്ണദാസ് അന്തരിച്ചു.

## Article Content

**മേപ്പയ്യൂര്‍ : **വടകര സൈമണ്‍സ് കണ്ണാശുപത്രിയിലെ പിആര്‍ഒ യും മാധ്യമ പ്രവര്‍ത്തകനുമായ മേപ്പയ്യൂരിലെ കരുവാങ്കണ്ടിയില്‍ കൃഷ്ണദാസ് അന്തരിച്ചു.

സിപിഐ(എം) മേപ്പയ്യൂര്‍ ടൗണ്‍ സെന്റര്‍ ബ്രാഞ്ച് അംഗം, മനോലോകം ഗ്രൂപ്പ് പബ്ലിക്കേഷന്‍സില്‍ ദീര്‍ഗ്ഗ കാലം എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തക സംഘടനയായ കേരള ജേര്‍ണ്ണലിസ്റ്റ്‌സ് യൂണിയന്‍ (കെജെയു)കോഴിക്കോട് ജില്ല പ്രസിഡണ്ടും അസോസിയേഷന്‍ ഓഫ് ഓണ്‍ലൈന്‍ ജേര്‍ണ്ണലിസ്റ്റ് (എഒജെ)യുടെ സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

പിതാവ് പരേതനായ കണാരന്‍. മാതാവ് നാരായണി. സഹോദരങ്ങള്‍ ചന്ദ്രന്‍, ശിവദാസന്‍, രാമദാസന്‍, കമല, മോഹനന്‍, പുഷ്പ, ഗീത.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/370651/krishnadas-journalist-passed-away-in-karuwankandi-meppayyur)