---
title: "മഴയും വരയും പാട്ടുമായ് 'പ്ലൂവിയോഫൈല്‍' മണ്‍സൂണ്‍ ചിത്രകലാ ക്യാമ്പ് "
english_title: "'Pluviophile' monsoon art camp with rain, lines and songs at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/370720/pluviophile-monsoon-art-camp-with-rain-lines-and-songs-at-perambra"
published_at: "2026-07-06T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4b445a9e7eb_frttttttttteeeeeeee.jpg"
keywords: []
---

# മഴയും വരയും പാട്ടുമായ് 'പ്ലൂവിയോഫൈല്‍' മണ്‍സൂണ്‍ ചിത്രകലാ ക്യാമ്പ് 

> **Lead Summary:** **പേരാമ്പ്ര:** മഴയുടെ സംഗീതവും വര്‍ണങ്ങളുടെ ഭാവലോകവും ഒന്നിച്ചുചേര്‍ന്ന കലാവിരുന്നായി കലാകൃത്തുക്കളുടെ കൂട്ടായ്മയായ ദ ക്യാമ്പ് പേരാമ്പ്രയും പുളിയോട്ടുമുക്ക് ഇകെജി സ്മാരക വായനശാലയും സംയുക്തമായി സംഘടിപ്പിച്ച 'പ്ലൂവിയോഫൈല്‍' മണ്‍സൂണ്‍ ചിത്രകലാ ക്യാമ്പ് ശ്രദ്ധേയമായി.

## Article Content

**പേരാമ്പ്ര:** മഴയുടെ സംഗീതവും വര്‍ണങ്ങളുടെ ഭാവലോകവും ഒന്നിച്ചുചേര്‍ന്ന കലാവിരുന്നായി കലാകൃത്തുക്കളുടെ കൂട്ടായ്മയായ ദ ക്യാമ്പ് പേരാമ്പ്രയും പുളിയോട്ടുമുക്ക് ഇകെജി സ്മാരക വായനശാലയും സംയുക്തമായി സംഘടിപ്പിച്ച 'പ്ലൂവിയോഫൈല്‍' മണ്‍സൂണ്‍ ചിത്രകലാ ക്യാമ്പ് ശ്രദ്ധേയമായി.

നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി കൊട്ടാരക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ഷൈജു അധ്യക്ഷത വഹിച്ചു. പ്രശസ്ത സംഗീത സംവിധായകനും ചിത്രകാരനുമായ ഇ.പി. സജീവന്റെയും പഞ്ചായത്ത് പ്രസിഡണ്ട് ഷിജി കൊട്ടാരക്കലിന്റെയും നേതൃത്വത്തില്‍ ആലപിച്ച മഴപ്പാട്ടുകളുടെ അകമ്പടിയില്‍ നടന്ന ക്യാമ്പില്‍ മഴയുടെ വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ നിറങ്ങളായ് പെയ്തിറങ്ങി, മഴയുടെ കുളിര്‍മയില്‍ ആഹ്ലാദിക്കുന്ന ബാല്യവും, മഴക്കെടുതികള്‍ നേരിടുന്ന ആദിവാസി സമൂഹത്തിന്റെ ജീവിതവേദനയും ഉള്‍പ്പെടെ പ്രകൃതിയുടെയും മനുഷ്യജീവിതത്തിന്റെയും ആത്മബന്ധം കലാകാരന്മാര്‍ തൂലികയിലൂടെ ആവിഷ്‌കരിച്ചു.

മഴയുടെ സൗന്ദര്യവും സാമൂഹിക യാഥാര്‍ഥ്യങ്ങളും സമന്വയിപ്പിച്ച ചിത്രങ്ങള്‍ ക്യാമ്പിന് വേറിട്ട അനുഭവമായി. ജലച്ചായ ചിത്രകാരന്‍ പ്രജീഷ് പേരാമ്പ്ര വരച്ച 'വയല്‍ പീടക 'ക്യാമ്പ് സ്മരണാചിത്രം ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം ജി.കെ. വത്സല ഏറ്റുവാങ്ങി.

ഇകെജി സ്മാരക വായനശാല പ്രസിഡന്റ് വി.ടി. ബാലന്‍, സെക്രട്ടറി എം.വി ബാലകൃഷ്ണന്‍, ബഷീര്‍ ചിത്രകൂടം, ആര്‍.ബി രമേശ് കോവുമ്മല്‍, രഞ്ജിത്ത് പട്ടാണിപ്പാറ, സചിത്രന്‍ പേരാമ്പ്ര, ചന്ദ്രന്‍, സാന്‍സന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.സി. രാജീവന്‍ സ്വാഗതവും സുരേഷ് കുമാര്‍ കല്ലോത്ത് നന്ദിയും രേഖപ്പെടുത്തി.

പുളിയോട്ട് മുക്ക് വയല്‍ പടികയില്‍ നടന്ന ക്യാമ്പില്‍ രമേശ് കോവുമ്മല്‍, ദീപേഷ് സ്മൃതി, സുരേഷ് കുട്ടമ്പത്ത്, ബാബു പുറ്റംപൊയില്‍, ബൈജന്‍സ്, ബിജു എടത്തില്‍, ആര്‍.ബി, രഞ്ജിത്ത് പട്ടാണിപ്പാറ, ബഷീര്‍ ചിത്രകൂടം, സുരേഷ് കല്ലോത്ത്, പ്രജീഷ് പേരാമ്പ്ര, ബോബി മണിക്കൊമ്പേല്‍, രാജീവന്‍ കെ.സി രാജേഷ് രാജക കല എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്ത് മഴയുടെ വിവിധ ഭാവങ്ങള്‍ ക്യാന്‍വാസില്‍ പകര്‍ത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/370720/pluviophile-monsoon-art-camp-with-rain-lines-and-songs-at-perambra)