---
title: "സൗജന്യ നേത്ര രോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ച് കാളിയത്ത് മുക്ക് വയലോരം അയല്പക്ക കൂട്ടായ്മ"
english_title: "Kaliyath Mukku Vayaloram Neighbourhood Collective organizes a free eye check-up camp."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/370724/a-free-eye-check-up-camp-was-organized"
published_at: "2026-07-06T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4b4906958f8_2_0000_ATTACH__copy.JPG"
keywords: []
---

# സൗജന്യ നേത്ര രോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ച് കാളിയത്ത് മുക്ക് വയലോരം അയല്പക്ക കൂട്ടായ്മ

> **Lead Summary:** **മേപ്പയ്യൂര്‍:** കാളിയത്ത് മുക്ക് വയലോരം അയല്പക്ക കൂട്ടായ്മയും, ദിഐ ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റല്‍ കോഴിക്കോടുമായി സഹകരിച്ച് സൗജന്യ നേത്ര രോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**മേപ്പയ്യൂര്‍:** കാളിയത്ത് മുക്ക് വയലോരം അയല്പക്ക കൂട്ടായ്മയും, ദിഐ ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റല്‍ കോഴിക്കോടുമായി സഹകരിച്ച് സൗജന്യ നേത്ര രോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

കാളിയത്ത് മുക്ക് ആനപൊയില്‍ അംഗന്‍വാടിയില്‍ വെച്ച് നടന്ന ക്യാമ്പ് അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി രമണി ഉദ്ഘാടനം ചെയ്തു. 15ാം വാര്‍ഡ് അംഗം സജിത എളമ്പിലാട്ട് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. സി ബാലകൃഷ്ണന്‍, ഹോസ്പിറ്റല്‍ പ്രതിനിധി അഹല്യ, കെ.വി.പി വിജേഷ്, അഭിനന്ദ് ചെറുവത്ത്, എം.എം ചന്ദ്രന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/370724/a-free-eye-check-up-camp-was-organized)