---
title: "ഉന്നത വിജയികളെ അനുമോദിച്ചു "
english_title: "High achievers were felicitated."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/370746/high-achievers-were-felicitated"
published_at: "2026-07-06T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4b5e048b398_2_0000_ATTACH__copy.JPG"
keywords: []
---

# ഉന്നത വിജയികളെ അനുമോദിച്ചു 

> **Lead Summary:** **നടുവണ്ണൂര്‍: **നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്ന് ,രണ്ട് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു.

## Article Content

**നടുവണ്ണൂര്‍: **നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്ന് ,രണ്ട് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു.

എല്‍എസ്എസ്, യുഎസ്എസ്, എസ്എസ്എല്‍സി, പ്ലസ്ടു, പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയാണ് ആദരിച്ചത്. കാവില്‍ ഒയാസിസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ അനുമോദനം നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ മുരളി ഉദ്ഘാടനം ചെയ്തു.

മുന്നോട്ടുള്ള ജീവിതത്തിലും ഉന്നത വിജയം കൈവരിക്കണമെന്നും, ജീവിതത്തില്‍ പഠനത്തോടപ്പം തന്നെ പാഠ്യേതരവിഷയങ്ങളിലും ഉന്നത വിജയം നേടണമെന്നും, രക്ഷിതാക്കള്‍ക്ക് അഭിമാനിക്കാനുള്ള അവസരം ഇനിയും ഉണ്ടാക്കണമെന്നും അവര്‍ പറഞ്ഞു.

അയമു നെരോത്ത് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് വിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാജീവന്‍ മുഖ്യ പ്രഭാഷണം നടത്തി.

മണ്ഡലം പ്രസിഡണ്ട് എ.പി ഷാജി, യുഡിഎഫ് ചെയര്‍മാന്‍ എം. സത്യനാഥന്‍, സി.കെ പ്രദീപന്‍, സത്യന്‍ കുളിയാപ്പൊയില്‍, ഒന്നാം വാര്‍ഡ് അംഗം ഹമീദ് നാട്ടിപ്പാറോല്‍, ഇ.മജീദ് തുടങ്ങിയവര്‍ സംസാരിച്ചു. ടി.കെ മനോജ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പത്മകുമാര്‍ നന്ദിയും പറഞ്ഞു

  

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/370746/high-achievers-were-felicitated)