---
title: "'ബഷീര്‍ ഒരു പൂങ്കാവനം' ഓര്‍മകള്‍ പങ്ക് വെച്ച് വിദ്യാരംഗം കലാ സാഹിത്യ വേദി"
english_title: "Vidyarangam Kala Sahitya Vedi shares memories of 'Basheer Oru Poonkavanam' at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/370751/vidyarangam-kala-sahitya-vedi-shares-memories-of-basheer-oru-poonkavanam-at-perambra"
published_at: "2026-07-06T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4b628443949_gyt.jpg"
keywords: []
---

# 'ബഷീര്‍ ഒരു പൂങ്കാവനം' ഓര്‍മകള്‍ പങ്ക് വെച്ച് വിദ്യാരംഗം കലാ സാഹിത്യ വേദി

> **Lead Summary:** **പേരാമ്പ്ര : **'ബഷീര്‍ ഒരു പൂങ്കാവനം' വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മ്മകള്‍ പങ്ക് വെച്ച് വിദ്യാരംഗം ഉപജില്ല സമിതി ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര : **'ബഷീര്‍ ഒരു പൂങ്കാവനം' വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മ്മകള്‍ പങ്ക് വെച്ച് വിദ്യാരംഗം ഉപജില്ല സമിതി ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു.

ജീവിതത്തിന്റെ തീഷ്ണമായ അനുഭവങ്ങളും യാഥാര്‍ത്ഥ്യങ്ങളും ബഷീറിയന്‍ ശൈലി മലയാളിക്ക് സമ്മാനിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണം പേരാമ്പ്ര എയുപി സ്‌കൂളില്‍ വെച്ച് നടന്നു. ഉപജില്ലയിലെ എല്‍പി, യുപി, ഹൈസ്‌കൂള്‍, വിഭാഗങ്ങളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുത്തു.

പ്രശസ്ത എഴുത്തുകാരനും നിരൂപകനും നടനുമായ വി.കെ. ജോബിഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ബഷീര്‍ ലോകത്തെ സ്‌നേഹിച്ച പ്രതിഭയാണെന്നും ബഷീറിലൂടെ ഗാന്ധിജിയെ കാണാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജീവിത മൂല്യങ്ങള്‍ പങ്ക് വെക്കാന്‍ വായനയിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ യൂസഫ് നടുവണ്ണൂര്‍ അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാരംഗം കോഡിനേറ്റര്‍ വി.എം അഷറഫ്, എച്ച്എം ഫോറം കണ്‍വീനര്‍ പി രാമചന്ദ്രന്‍, വിദ്യാരംഗം ജില്ല പ്രതിനിധി ബി.ബി ബിനീഷ്, സീനിയര്‍ അസിസ്റ്റന്റ് കെ സ്മിത, രന്യ മനില്‍, ഇ ഷാഹി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ബഷീറിന്റെ കഥാലോകത്തെ കുറിച്ചും, മാനവിക സങ്കല്‍പത്തെ കുറിച്ചും ചര്‍ച്ച നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/370751/vidyarangam-kala-sahitya-vedi-shares-memories-of-basheer-oru-poonkavanam-at-perambra)