---
title: "യുവാക്കളുടെ മര്‍ദ്ധനത്തില്‍ ബസ് ഡ്രൈവര്‍ക്ക് പരിക്കേറ്റതായി പരാതി"
english_title: "Bus driver injured in attack by youths at paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/370895/bus-driver-injured-in-attack-by-youths-at-paleri"
published_at: "2026-07-07T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4c8c792fe63_mar.jpg"
keywords: []
---

# യുവാക്കളുടെ മര്‍ദ്ധനത്തില്‍ ബസ് ഡ്രൈവര്‍ക്ക് പരിക്കേറ്റതായി പരാതി

> **Lead Summary:** പേരാമ്പ്ര : യുവാക്കളുടെ മര്‍ദ്ധനത്തില്‍ ബസ് ഡ്രൈവര്‍ക്ക് പരിക്കേറ്റതായി പരാതി. കോഴിക്കോട് കുറ്റ്യാടി റൂട്ടില്‍ ഓടുന്ന എസ്‌ററീം ബസിലെ ഡ്രൈവര്‍ കിഴക്കന്‍ പേരാമ്പ്ര സ്വദേശി അക്ഷയ്ക്ക് ആണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. പാറക്കടവില്‍ വെച്ച് ഇന്നലെ വൈകീട്ട് 3 മണിയോടെ ആയിരുന്നു സംഭവം.

## Article Content

പേരാമ്പ്ര : യുവാക്കളുടെ മര്‍ദ്ധനത്തില്‍ ബസ് ഡ്രൈവര്‍ക്ക് പരിക്കേറ്റതായി പരാതി. കോഴിക്കോട് കുറ്റ്യാടി റൂട്ടില്‍ ഓടുന്ന എസ്‌ററീം ബസിലെ ഡ്രൈവര്‍ കിഴക്കന്‍ പേരാമ്പ്ര സ്വദേശി അക്ഷയ്ക്ക് ആണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. പാറക്കടവില്‍ വെച്ച് ഇന്നലെ വൈകീട്ട് 3 മണിയോടെ ആയിരുന്നു സംഭവം.

രണ്ടു ബൈക്കിലായി എത്തിയ യുവാക്കള്‍ ആണ് തന്നെ മര്‍ദിച്ചതെന്ന് അക്ഷയ് പറഞ്ഞു. ബസ് കടന്നു പോകുമ്പോള്‍ തങ്ങളുടെ ബൈക്കിന് അടുത്തുപോയി എന്ന് പറഞ്ഞാണ് യുവാക്കള്‍ മര്‍ദിച്ചതെന്നു ഡ്രൈവര്‍ പറഞ്ഞു.

മുഖത്തും ദേഹത്തും പരിക്കേറ്റ അക്ഷയ് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ അക്ഷയ് പരാതി നല്‍കി. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/370895/bus-driver-injured-in-attack-by-youths-at-paleri)