---
title: "ജലജീവന്‍ മിഷന്‍: സ്റ്റേക്ക് ഹോള്‍ഡേഴ്‌സിനുള്ള പരിശീലനം ആരംഭിച്ചു"
english_title: "Aquatic Life Mission: Training for Stakeholders has begun"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37090/aquatic-life-mission-training-for-stakeholders-has-begun"
published_at: "2022-04-11T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62542e7d7db99_00000000  NEW CARD.JPG"
keywords: []
---

# ജലജീവന്‍ മിഷന്‍: സ്റ്റേക്ക് ഹോള്‍ഡേഴ്‌സിനുള്ള പരിശീലനം ആരംഭിച്ചു

> **Lead Summary:** ** പാലേരി :** ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി സ്റ്റേക്ക് ഹോള്‍ഡേഴ്‌സിനുള്ള ഒന്നാം ഘട്ട പരിശീലനം സംഘടിപ്പിച്ചു.

## Article Content

** പാലേരി :** ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി സ്റ്റേക്ക് ഹോള്‍ഡേഴ്‌സിനുള്ള ഒന്നാം ഘട്ട പരിശീലനം സംഘടിപ്പിച്ചു.

പാലേരി എല്‍.പി.സ്‌കൂളില്‍ വാര്‍ഡ് മെമ്പര്‍ സെഡ്. എ. സല്‍മാന്‍ ഉദ്ഘാടനം ചെയ്തു. ചെറിയകുമ്പളം, പാലേരി, കുന്നശ്ശേരി, തോടത്താംക്കണ്ടി, കൈതേരി മുക്ക്, തരിപ്പിലോട് എന്നീ വാര്‍ഡുകളിലെ തെരഞ്ഞെടുക്കപ്പെട്ടവക്കാണ് പരിശീലനം നല്‍കിയത്.

2024 ആവുന്നതോടെ പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഈ പദ്ധതിയിലൂടെ ശുദ്ധജലം ലഭ്യമാക്കും. സ്വാഭാവിക ജലസ്രോതസ്സുള്‍ നവീകരിച്ച് ശുദ്ധജലമൊഴുക്കാനും ഈ പദ്ധതി സഹായകമാവും.

ചങ്ങരോത്ത് പഞ്ചായത്തില്‍ പദ്ധതിയുടെ സഹായ പ്രവര്‍ത്തന സംഘടന സെന്റ് തോമസ് അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ സര്‍വ്വീസ് ആണ്. പ്രെജക്റ്റ് ടീം അംഗം ജയ്‌മോന്‍ സബാസ്റ്റ്യന്‍പദ്ധതി വിശദീകരിച്ചു.

മൂന്നാം വാര്‍ഡ് മെമ്പര്‍ പി.ജാനു അദ്ധ്യക്ഷനായി. എം.കെ. ഫാത്തിമ, എം.എം. അഫര്‍, ബിന്ദു സുരേഷ്, ഷിജ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് കണ്‍വീനര്‍ എന്‍.കെ. കൈലാസന്‍ സ്വാഗതവും കമ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ ജീന്‍സി റെജി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37090/aquatic-life-mission-training-for-stakeholders-has-begun)