---
title: "ഫുട്‌ബോള്‍ ലഹരിക്കിടയിലും പുസ്തക ചര്‍ച്ചയും വായനയും ജനശ്രദ്ധ നേടി "
english_title: "Amidst the football frenzy, book discussions and readings garnered public attention at kezhariyoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/370926/amidst-the-football-frenzy-book-discussions-and-readings-garnered-public-attention-at-kezhariyoor"
published_at: "2026-07-07T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4ca22eb4b0b_vayana.jpg"
keywords: []
---

# ഫുട്‌ബോള്‍ ലഹരിക്കിടയിലും പുസ്തക ചര്‍ച്ചയും വായനയും ജനശ്രദ്ധ നേടി 

> **Lead Summary:** **കീഴരിയൂര്‍:** ഫുട്‌ബോള്‍ ലഹരിക്കിടയിലും പുസ്തക ചര്‍ച്ചയും വായനയും ജനശ്രദ്ധ നേടി. ബഷീര്‍ ദിനത്തോടനുബന്ധിച്ച് കീഴരിയൂര്‍ റാന്തല്‍ തീയേറ്റര്‍ വില്ലേജ് വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം എന്ന പുസ്തകം സംബന്ധിച്ച ചര്‍ച്ചയും സംവാദവും നടത്തി.

## Article Content

**കീഴരിയൂര്‍:** ഫുട്‌ബോള്‍ ലഹരിക്കിടയിലും പുസ്തക ചര്‍ച്ചയും വായനയും ജനശ്രദ്ധ നേടി. ബഷീര്‍ ദിനത്തോടനുബന്ധിച്ച് കീഴരിയൂര്‍ റാന്തല്‍ തീയേറ്റര്‍ വില്ലേജ് വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം എന്ന പുസ്തകം സംബന്ധിച്ച ചര്‍ച്ചയും സംവാദവും നടത്തി.

പുസ്തക വിശകലനം നടത്തിക്കൊണ്ട് ഭാസ്‌കരന്‍ മുചുകുന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. ഡലീഷ് അധ്യക്ഷത വഹിച്ചു. പരിപാടിയുടെ മോഡറേറ്ററായി പ്രകാശന്‍ കണ്ണോത്തും തുടര്‍ന്ന് സജീവ് കീഴരിയൂര്‍, കെ.പി സ്വപ്ന കുമാര്‍, സുധീഷ് പുതുക്കുടി, സി.പി സംഗീത, സാബിറ നടുക്കണ്ടി, ഗഫൂര്‍ എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.

കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് അംഗം വി.പി സവിത ചടങ്ങിന് ആശംസ അര്‍പ്പിച്ച് സംസാരിച്ചു. ലെനീഷ് ബേബി ലാല്‍പുരി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജി.പി പ്രീജിത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/370926/amidst-the-football-frenzy-book-discussions-and-readings-garnered-public-attention-at-kezhariyoor)