---
title: "ആദി കിരണിന്റെ പുഞ്ചിരി മായാതിരിക്കാന്‍ കനിവ് വേണം"
english_title: "Kindness is needed to keep Adi Kiran's smile from fading"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37096/kindness-is-needed-to-keep-adi-kirans-smile-from-fading"
published_at: "2022-04-11T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625435988aa80_dddd.jpg"
keywords: []
---

# ആദി കിരണിന്റെ പുഞ്ചിരി മായാതിരിക്കാന്‍ കനിവ് വേണം

> **Lead Summary:** ** പേരാമ്പ്ര : **നൊച്ചാട് ഹയര്‍ സെക്കണ്ടി സ്‌കൂള്‍ എട്ടാം തരം വിദ്യാര്‍ത്ഥി ആദി കിരണിന്റെ ചികിത്സക്ക് നാട്ടുകാര്‍ കമ്മിറ്റി രൂപവത്ക്കരിച്ച് പ്രവര്‍ത്തനം തുടങ്ങി.

## Article Content

** പേരാമ്പ്ര : **നൊച്ചാട് ഹയര്‍ സെക്കണ്ടി സ്‌കൂള്‍ എട്ടാം തരം വിദ്യാര്‍ത്ഥി ആദി കിരണിന്റെ ചികിത്സക്ക് നാട്ടുകാര്‍ കമ്മിറ്റി രൂപവത്ക്കരിച്ച് പ്രവര്‍ത്തനം തുടങ്ങി.

ഇരു വൃക്കകളും തകരാറിലായി ചികിത്സയിലുള്ള ആദിക്ക് പിതാവ് പുളിയോട്ട് മുക്കിലെ മീത്തലെ നീലഞ്ചേരി വീട്ടില്‍ രതീഷ് വൃക്ക നല്‍കാന്‍ തയ്യാറാണെങ്കിലും ചികിത്സാ ചെലവ് 25 ലക്ഷം രൂപ വരും.

12 കാരനായ ഈ മിടുക്കന്‍ നല്ല ചിത്രകാരന്‍ കൂടിയാണ്. ചെങ്ങോടുമലയോട് ചേര്‍ന്നു കിടക്കുന്ന വേയപ്പാറയുടെ താഴ്വാരത്താണ് ആദിയുടെ വീട്. ചെങ്ങോടുമല സമരത്തിലെല്ലാം സജീവമായി പങ്കെടുത്ത ആദി പറയുന്നത് പരിസ്ഥിതി മറന്നു കൊണ്ടുളള വികസനം പാടില്ലെന്നാണ്.

ഈ മിടുക്കന്റെ ചിരി മായാതിരിക്കാന്‍ എല്ലാവരും കൂടെ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ആദി കിരണിന് മാത്രമല്ല ഈ കുടുംബത്തിലെ മറ്റുള്ളവരും രോഗപീഡയാല്‍ ദുരിതത്തിലാണ്.

രതീഷിന്റെ അച്ഛനും അമ്മയും ഭാര്യയും രോഗബാധിതരായി ചികിത്സയിലാണ്. ഓട്ടോ ഡ്രൈവറായ രതീഷ് കുടുംബത്തിന്റെ ചികിത്സാ ചെലവ് താങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്.

മകന് വൃക്ക നല്‍കുന്നതോടെ കുറച്ച് കാലം രതീഷും ചികിത്സ നടത്തേണ്ടതുണ്ട്. ആദി കിരണിന്റെ ജീവന്‍ രക്ഷിക്കാന്‍ നാട്ടുകാര്‍ ചികിത്സാ സഹായ കമ്മിറ്റി രൂപവത്ക്കരിച്ചിട്ടുണ്ട്.

കമ്മിറ്റി കേരള ഗ്രാമീണ്‍ ബാങ്ക് ചാലിക്കര ശാഖയില്‍ 40173101042526 നമ്പറില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. Ifsc (IFSC Code -KLGB0040173 ) ഗൂഗിള്‍ പേ -8891464647 .

കമ്മിറ്റി ഭാരവാഹികള്‍: നൊച്ചാട് 1 ഗ്രാമ പഞ്ചായത്ത് 9-ാം വാര്‍ഡ് മെംബര്‍ വാര്‍ഡ് മെമ്പര്‍ അമ്പിളി (ചെയര്‍മാന്‍)മുന്‍ മെമ്പര്‍ മുണ്ടോളി ചന്ദ്രന്‍ (കണ്‍വീനര്‍)

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37096/kindness-is-needed-to-keep-adi-kirans-smile-from-fading)