---
title: "താലൂക്ക് ആശുപത്രി പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കരുത്; എല്‍ഡിഎഫ് മെമ്പര്‍മാര്‍"
english_title: "Don't sabotage taluk hospital operations; LDF members"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/370982/dont-sabotage-taluk-hospital-operations-ldf-members"
published_at: "2026-07-07T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4ccec1c4620_pathra.jpg"
keywords: []
---

# താലൂക്ക് ആശുപത്രി പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കരുത്; എല്‍ഡിഎഫ് മെമ്പര്‍മാര്‍

> **Lead Summary:** **പേരാമ്പ്ര:** താലൂക്ക് ആശുപത്രി ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കരുത്, യുഡിഎഫ് കുപ്രചരണങ്ങളെ തള്ളി കളയുക എല്‍ഡിഎഫ് ബ്ലോക്ക് അംഗങ്ങള്‍ വാര്‍ത്താസമ്മേളനം പറഞ്ഞു.

## Article Content

**പേരാമ്പ്ര:** താലൂക്ക് ആശുപത്രി ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കരുത്, യുഡിഎഫ് കുപ്രചരണങ്ങളെ തള്ളി കളയുക എല്‍ഡിഎഫ് ബ്ലോക്ക് അംഗങ്ങള്‍ വാര്‍ത്താസമ്മേളനം പറഞ്ഞു.

മലയോര മേഖലക്ക് ആശ്വാസകരമായ ആരോഗ്യ സ്ഥാപനമാണ് പേരാമ്പ്ര താലൂക്ക് ആശുപത്രി. ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്ന നടപടികളാണ് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് ഭരണസമിതി അംഗങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്. നിരവധി വര്‍ഷങ്ങളായി ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവതാരെ പിരിച്ചുവിടുക എന്ന ഏക അജണ്ട മാത്രമാണ് ഇവര്‍ക്കുള്ളത് ഇതിന് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്.

തങ്ങളുടെ ഭരണസമിതി ആയതിനാല്‍ താല്‍ക്കാലിക ജീവനക്കാരെ മുഴുവന്‍ പിരിച്ചുവിടുമെന്നാണ് പ്രദ്ധാപനം. ഈ കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് ഇസിജി, എക്‌സറെ, ഫാം സേ സേവനങ്ങള്‍ ലഭ്യമാക്കിയത് ആയതിനു വേണ്ടി താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചത് തികച്ചും സുതാര്യമായാണ്. പത്രപരസ്യം നല്‍കി അംഗീകൃത യോഗ്യതയുള്ളവരില്‍ നിന്നും ഇന്റര്‍വ്യൂവിലൂടെയാണ് നിയമിച്ചത്. ഇത് എച്ച്എംസി കളിലും ബോര്‍ഡിലും ചര്‍ച്ച നടത്തിയിട്ടുണ്ട്. യോഗ്യതയുള്ളവരെ മാത്രമാണ് നിയമിച്ചതെന്നും അവര്‍ പറഞ്ഞു.

നിയമന ഉത്തരവ് നല്‍കുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥനാണ് രേഖകള്‍ സൂക്ഷിക്കാന്‍ എസ്റ്റാബ്‌ളിഷ്‌മെന്റ് വിഭാഗവും ഉണ്ട്. ഓഡിറ്റിന്റെ പേരില്‍ ഉന്നയിച്ച കാര്യങ്ങള്‍ എച്ച്എംസി ചര്‍ച്ച ചെയ്തതാണ്. ഓഡിറ്റര്‍മാര്‍ മുഖാന്തിരം രേഖകള്‍ ഹാജരാക്കാന്‍ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയതാണ്. ഇത് എച്ച്എംസി അംഗങ്ങള്‍ക്കെല്ലാം അറിയാവുന്നതാണ്. നിലവിലെ 3 ജീവനക്കാരെ പിരിച്ചുവിടാന്‍ എടുത്തതീരുമാനം എച്ച്എംസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും എല്‍ഡിഎഫ് അംഗങ്ങള്‍ പറഞ്ഞു.

താല്‍ക്കാലിക ജീവനക്കാര്‍ക്ക് 65 വയസ്സുവരെ ജോലി ചെയ്യാം ഇത് നിജപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയതാണ് നോട്ടീസ് നല്‍കാതെയാണ് പിരിച്ചുവിട്ടത്. പുതിയ ആളുകളെ നിയമിക്കാന്‍ തീരുമാനിച്ചതും ഇന്റര്‍വ്യു നടത്തിയതും നിയമിച്ചതുംചട്ട വിരുദ്ധവും സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവുമാണ്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത് നിര്‍ദ്ദിഷ്ട യോഗ്യതയില്ലാത്തവരാണ് എച്ച്എംസി തീരുമാനിച്ചവരെയല്ല നിയമിച്ചിരിക്കുന്നത് ഇക്കാര്യങ്ങളെല്ലാം പരിശോധനക്ക് വിധേയമാക്കണമെന്നും അവര്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ എന്‍.പി ബാബു, യു. അനിത, കെ.സി ഗാന, സി ബിജു, അഡ്വ: ആദിത്യ സുകുമാരന്‍, കെ.വി അനുരാഗ്, പി.പി സെമീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/370982/dont-sabotage-taluk-hospital-operations-ldf-members)