---
title: "ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ ദുരന്ത നിവാരണ പരിശീലനം"
english_title: "Disaster management training in Changaroth Grama Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/370999/disaster-management-training-in-changaroth-grama-panchayat"
published_at: "2026-07-07T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4cd1ba29ba5_lailu.JPG"
keywords: []
---

# ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ ദുരന്ത നിവാരണ പരിശീലനം

> **Lead Summary:** **പേരാമ്പ്ര: **ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്കായി ദുരന്ത നിവാരണ പരിശീലന പരിപാടി സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്കായി ദുരന്ത നിവാരണ പരിശീലന പരിപാടി സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയില്‍ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ബി. താര അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര ഫയര്‍ സ്റ്റേഷന്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ പരിശീലന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. അടിയന്തര ഘട്ടങ്ങളില്‍ ജീവന്‍ രക്ഷിക്കാനുള്ള പ്രഥമശുശ്രൂഷാ രീതികള്‍ ഉള്‍പ്പെടെ യുള്ള പ്രായോഗിക പരിശീലനവും ഇതിന്റെ ഭാഗമായി നല്‍കി.

പഞ്ചായത്തിലെ 20 വാര്‍ഡുകളില്‍ നിന്നായി നൂറിലധികം ഇ.ആര്‍.ടി അംഗങ്ങളാണ് ഈ പരിശീലന പരിപാടിയില്‍ പങ്കെടുത്തത്. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇ.എം. അഷ്റഫ്, ബാലന്‍ മണ്ടയുള്ളതില്‍, ഉബൈദ് വാഴയില്‍,ഷെരീഫ് കയനോത്ത്, രാജീവന്‍,എന്‍.എസ് നിധീഷ്, പുഷ്പ, പി.ശാലിനി, എന്‍.പി.സീനത്ത്, സി.എച്ച്.സക്കീന, കെ.എം.ശാലിനി, കെ.കെ.സാറ തുടങ്ങിയവര്‍ സംസാരിച്ചു.

ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം ഇസ്മായില്‍ സ്വാഗതം പറഞ്ഞചടങ്ങില്‍ ടി.കെ.പ്രസാദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/370999/disaster-management-training-in-changaroth-grama-panchayat)