---
title: " ചിങ്ങപുരം സികെജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു"
english_title: "A Plus One admission festival was organized at Chingapuram CKG Memorial Higher Secondary School."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/371003/a-plus-one-admission-festival-was-organized-at-chingapuram-ckg-memorial-higher-secondary-school"
published_at: "2026-07-07T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4cdb46e0ea3_lailu.JPG"
keywords: []
---

#  ചിങ്ങപുരം സികെജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു

> **Lead Summary:** **ചിങ്ങപുരം: **സികെജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രവേശനോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ചടങ്ങ് മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില ഉദ്ഘാടനം ചെയ്തു.

## Article Content

**ചിങ്ങപുരം: **സികെജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രവേശനോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ചടങ്ങ് മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് അംഗം അനസ് അണ്യാട്ട് അധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി ആര്‍.എസ് രജീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതുതായി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും സ്‌കൂളിലേക്ക് സ്വാഗതം ചെയ്തു.

തുടര്‍ന്ന് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.കെ. ജയപ്രസാദ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി.

പിടിഎ പ്രസിഡണ്ട് അബ്ദുല്‍ കരീം, എസ്എംസി ചെയര്‍മാന്‍ ലിനീഷ് തട്ടാരി, പ്രധാനധ്യാപിക ടി ഒ സജിത തുടങ്ങിയവര്‍ സംസാരിച്ചു. പുതുതായി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് ടു വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്നു മധുര വിതരണവും നടത്തി.

പിടിഎ, എസ്എംസി ഭാരവാഹികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി. ശ്യാമള സ്വാഗതം പറഞ്ഞ ചടങ്ങിന് പി.പി വിപിന്‍ കുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/371003/a-plus-one-admission-festival-was-organized-at-chingapuram-ckg-memorial-higher-secondary-school)