---
title: "വായനാ പക്ഷാചരണ സമാപനവും ഐ.വി ദാസ് അനുസ്മരണവും"
english_title: "Conclusion of Reading Fortnight and I.V. Das Commemoration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/371130/conclusion-of-reading-fortnight-and-iv-das-commemoration"
published_at: "2026-07-08T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4de75ad37df_lailu.JPG"
keywords: []
---

# വായനാ പക്ഷാചരണ സമാപനവും ഐ.വി ദാസ് അനുസ്മരണവും

> **Lead Summary:** **കാവുന്തറ : **ഖാന്‍ കാവില്‍ ഗ്രന്ഥാലയം വായനാ പക്ഷാചരണ സമാപനവും ഐ.വി. ദാസ് അനുസ്മരണവും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷൈജ മുരളി പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**കാവുന്തറ : **ഖാന്‍ കാവില്‍ ഗ്രന്ഥാലയം വായനാ പക്ഷാചരണ സമാപനവും ഐ.വി. ദാസ് അനുസ്മരണവും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷൈജ മുരളി പരിപാടി ഉദ്ഘാടനം ചെയ്തു.

ഗ്രന്ഥാലയം പ്രസിഡന്റ് എം.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു. മുന്‍എംഎല്‍എ പുരുഷന്‍ കടലുണ്ടി ഐ.വി.ദാസ് അനുസ്മരണംനടത്തി.

കിംപോസ്റ്റല്‍ ലൈബ്രറി വായനശാലയിലേക്ക് നല്‍കിയ 17000 രൂപയുടെ പുസ്തക കിറ്റ് ചടങ്ങില്‍ വെച്ച് പ്രസിഡന്റിന് കൈമാറി. തുടര്‍ന്ന് ബഷീര്‍ ദിന സാഹിത്യ ക്വിസ് മത്സര വിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും നടത്തി.

സി. ബാലന്‍, പപ്പന്‍ കാവില്‍ , കെ.കെ അബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു. സി.എം.ഭാസ്‌കരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജസ്ന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/371130/conclusion-of-reading-fortnight-and-iv-das-commemoration)