---
title: "ജില്ലാതല ചിത്രരചനാ-ക്വിസ് മത്സരങ്ങള്‍ ജൂലൈ 26ന്"
english_title: "District-level drawing and quiz competitions on July 26."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/371161/district-level-drawing-and-quiz-competitions-on-july-26"
published_at: "2026-07-08T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4dfd6565149_2_0000_ATTACH__copy.JPG"
keywords: []
---

# ജില്ലാതല ചിത്രരചനാ-ക്വിസ് മത്സരങ്ങള്‍ ജൂലൈ 26ന്

> **Lead Summary:** **പേരാമ്പ്ര: **ലോക പരിസ്ഥിതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ ട്രൂത്ത് കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ചിത്രരചനാ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു.

## Article Content

**പേരാമ്പ്ര: **ലോക പരിസ്ഥിതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ ട്രൂത്ത് കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ചിത്രരചനാ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു.

ജൂലൈ 26-ന് (ഞായറാഴ്ച) രാവിലെ 9.30 മുതല്‍ പേരാമ്പ്ര റീജനല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്. എല്‍പി., യുപി, ഹൈസ്‌കൂള്‍, പ്ലസ്‌വണ്‍, പ്ലസ് ടു വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ചിത്രരചനാ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം.

ക്വിസ് മത്സരത്തിലും ഇതേ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. മത്സരത്തിന് ആവശ്യമായ ചിത്രരചനാ പേപ്പര്‍ സംഘാടകര്‍ നല്‍കും. മറ്റ് ചിത്രരചനാ സാമഗ്രികള്‍ മത്സരാര്‍ത്ഥികള്‍ സ്വയം കൊണ്ടുവരണം. ക്വിസ് മത്സരത്തിനുള്ള വിഷയങ്ങള്‍ പരിസ്ഥിതി സംരക്ഷണം, പ്രകൃതി, കാലാവസ്ഥാ മാറ്റം തുടങ്ങിയവയെ ആസ്പദമാക്കിയിരിക്കും.

പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷനായി 9495760315 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ പേര്, ക്ലാസ്, സ്‌കൂള്‍ എന്നിവ അയയ്ക്കണമെന്ന് സംഘാടകര്‍ അറിയിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/371161/district-level-drawing-and-quiz-competitions-on-july-26)